നീറ്റ് റാങ്ക് പട്ടിക മാറും

Thursday 25 July 2024 12:37 AM IST

തിരുവനന്തപുരം: നീ​റ്റ് യു.ജി പുനഃപരീക്ഷയില്ലെങ്കിലും ത​ർ​ക്ക​മു​യ​ർ​ന്ന ചോ​ദ്യ​ത്തി​ന്​ ര​ണ്ട് ഉ​ത്ത​ര​ങ്ങ​ൾ​ക്ക്​ മാ​ർ​ക്ക്​ ന​ൽ​കാ​നു​ള്ള തീരു​മാ​നം റ​ദ്ദാ​ക്കി​യ​തോ​ടെ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ മാ​റ്റം വ​രും. നാ​ലു ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് അ​ധി​ക​മാ​യി നാ​ല്​ മാ​ർ​ക്ക്​

ല​ഭി​ച്ചെ​ന്നാണ്​ സൂ​ച​ന.

തീ​രു​മാ​നം റ​ദ്ദാ​ക്കി​യ​തോ​ടെ നാ​ല്​ മാ​ർ​ക്കി​ന്​ പു​റ​മെ, തെ​റ്റാ​യ ഉ​ത്ത​ര​ത്തി​ന്​ ഒ​രു നെ​ഗ​റ്റി​വ്​ മാ​ർ​ക്ക്​ കൂ​ടി ചേർത്ത്​ അ​ഞ്ചുമാ​ർ​ക്ക്​ കു​റ​യും. ഇ​ത്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ കാര്യമായ മാറ്റമുണ്ടാക്കും. നേ​ര​ത്തേ സ​മ​യ​ന​ഷ്ട​ത്തി​ന്​ ന​ൽ​കി​യ ഗ്രേ​സ്​ മാർ​ക്ക്​ റ​ദ്ദാ​ക്കുകയും 1563 പേ​ർ​ക്ക്​ പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​ക​യും ചെ​യ്‌ത​തോ​ടെ​ റാ​ങ്ക്​ പ​ട്ടി​ക മാ​റി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വോ​ടെ എ​ൻ.​ടി.​എ പു​തു​ക്കി​യ റാ​ങ്ക്​ പ​ട്ടി​ക ത​യ്യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ഈ ​പ​ട്ടി​ക ല​ഭി​ച്ചാ​ൽ മാ​ത്ര​മേ
പ്ര​ത്യേ​ക റാ​ങ്ക്​ പ​ട്ടി​ക തയ്യാ​റാ​ക്കി സം​സ്ഥാ​ന ക്വാട്ട​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാകൂ. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്​ പിന്നാ​ലെ​ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ റാ​ങ്ക്​/സ്​​കോ​ർ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​ടി.​എ​യ്‌ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ കമ്മിഷ​ണ​ർ ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Advertisement
Advertisement