നിധി ആപ്കെ നികട്: ജനസമ്പർക്ക പരിപാടി 29ന് (എച്ച്.ആർ നൽകിയത്)​

Thursday 25 July 2024 1:36 AM IST

തിരുവനന്തപുരം: എംപ്ലോയിസ് പ്രൊവിഡ‌ന്റ് ഫണ്ട് ഓർഗനൈസേഷൻ തിരുവനന്തപുരം റീജിയൻ ഓഫീസിന്റെ നേതൃത്വത്തിൽ നിധി ആപ്കെ നികട് (പി.എഫ് നിങ്ങളുടെ അരികെ) എന്ന ബോധവത്കരണ പരിപാടി 29ന് നടക്കും.തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ആലുംമൂട് ഹോസ്പിറ്റൽ റോഡിൽ ആർ.ബി.പാലസിലും പത്തനംതിട്ട ജില്ലയിൽ കോളേജ് റോഡ് ജില്ലാ സ്റ്റേഡിയത്തിന് സമീപം മുത്തൂറ്റ് മോട്ടോർസിലുമാണ് നടത്തുന്നത്.പി.എഫ് കവറേജ്,ഉയർന്ന പെൻഷൻ എന്നിവ സംബന്ധിച്ച സംശയനിവാരണത്തിന് ബോധവത്കരണത്തിനിടയിൽ അവസരം നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതിയും അപേക്ഷയും യു.എ.എൻ/ പി.എഫ് അക്കൗണ്ട് നമ്പർ/ പി.പി.ഒ നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ അടക്കം നേരിട്ടോ തപാലിലൂടെയോ ഇ-മെയിലിലൂടെയോ(ro.tvm@epfindia.gov.in)തിരുവനന്തപുരം റീജിയണൽ പി.എഫ് ഓഫീസിൽ സമർപ്പിക്കണം.

Advertisement
Advertisement