ഇ-ഓഫീസ് നിശ്ചലമായിട്ട് രണ്ട് ദിവസം

Thursday 25 July 2024 12:40 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനം നിശ്ചലമായി രണ്ട് ദിവസം പിന്നിട്ടിട്ടും തകരാർ പരിഹരിക്കാതെ അധികൃതർ. ഫയൽ,തപാൽ നീക്കങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തകരാർ പരിഹരിക്കുമെന്നായിരുന്നു നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ(എൻ.ഐ.സി) അറിയിച്ചിരുന്നത്. നിലവിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തപ്പോൾ സംവിധാനത്തിലുണ്ടായിരുന്ന ഡാറ്റയുടെ ബാക്ക് അപിന്റെ പ്രശ്‌നമാണ് ഇ-ഓഫീസ് തടസപ്പെടാൻ കാരണമെന്നാണ് വിവരം. തമിഴ്‌നാട്ടിലും ഗുജറാത്തിലുമാണ് ഇ-ഓഫീസിന്റെ ബാക്ക് അപ് സെർവറുകൾ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ സ്ഥാപിച്ചിരിക്കുന്ന സെർവറിൽ നിന്നും ഡാറ്റ തിരികെയെടുക്കുന്നതിലുള്ള കാലതാമസമുണ്ടെന്നും പറയുന്നു.അതേസമയം,ഇന്നലെ സെക്രട്ടേറിയറ്റിന് പുറമേ വിവിധ ഡയറക്ടറേറ്റുകൾ,കളക്ടറേറ്റ് എന്നിവിടങ്ങളിലും ഇ-ഓഫീസ് സംവിധാനം ഭാഗികമായി തടസപ്പെട്ടു. കളക്‌ടേറേറ്റിൽ രാവിലെ 10:30ന് തടസപ്പെട്ട സംവിധാനം ഒരു മണിക്കൂറിന് ശേഷം പ്രവർത്തനനിരതമായി. ഡയറക്ടറേറ്റുകളിൽ ചിലയിടങ്ങിൽ ഭാഗികമായാണ് ഇ-ഓഫീസ് പ്രവർത്തിച്ചത്.

Advertisement
Advertisement