റെയിൽവേയിൽ 3,223 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കുറവ്

Thursday 25 July 2024 1:22 AM IST

കൊച്ചി: വിവിധ മേഖലകളിലും തസ്തികകളിലുമായി 3,223 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കുറവാണ് റെയിൽവേയിലുള്ളതെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. ആകെ 15,762 പേർ വേണ്ടിടത്ത് 12,539 പേർ മാത്രം. 20 ശതമാനം പേരുടെ കുറവ് റെയിൽവേയുടെ പ്രവർത്തനത്തെ ബാധിച്ചേക്കും.

2024 ഏപ്രിൽ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ വേണ്ടത് 779 പേർ. നിലവിലുള്ളത് 581 പേർ. സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷനിൽ വേണ്ടത് 151 പേർ. ഇപ്പോഴുള്ളതാകട്ടെ 47 പേർ. ഇങ്ങനെ 40ലേറെ തസ്തികകളിലായാണ് 3,223 ഒഴിവുള്ളത്. ഈസ്‌റ്റേൺ സെൻട്രൽ റെയിൽവേയിലാണ് ഏറ്റവും കൂടുതൽ ഒഴിവ് 272. ഇന്ത്യൻ റെയിൽവേയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിലാണ് ഏറ്റവും കുറവ് ഒഴിവ് ഒന്നു മാത്രം.

എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ത്യൻ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥ കല്‌പന വേദ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.

ഒഴിവുകൾ ഇങ്ങനെ (വേണ്ടത്,ഒഴിവുള്ളത്)

ഈസ്റ്റേൺ സെൻട്രൽ റെയിൽവേ- 813 - 272

നോർത്തേൺ റെയിൽവേ - 1367 - 259

ഇസ്‌റ്റേൺ റെയിൽവേ - 907 - 258

നോർത്ത് ഫ്രോണ്ടിയർ റെയിൽവേ - 870 - 199

സൗത്ത് ഇസ്‌റ്റേൺ റെയിൽവേ - 779 - 198

സൗത്ത് സെൻട്രൽ റെയിൽവേ - 890 - 194

നോർത്തേൺ സെൻട്രൽ റെയിൽവേ- 663 - 160

സെൻട്രൽ റെയിൽവേയ്‌സ് - 1030 - 153

സതേൺ റെയിൽവേയ്‌സ് - 1068 - 143

വെസ്റ്റ് സെൻട്രൽ റെയിൽവേ - 567 - 127