ജല അതോറിട്ടിയിൽ പെൻഷൻ പരിഷ്‌കരണം

Thursday 25 July 2024 12:23 AM IST

തിരുവനന്തപുരം: ജല അതോറിട്ടിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകും.

മോഹൻദാസ് കമ്മിഷന്റെ റിപ്പോർട്ടനുസരിച്ച് സർക്കാർ ജീവനക്കാർക്ക് 2021 ഫെബ്രുവരി ഒന്നിനും പെൻഷൻകാർക്ക് ഫെബ്രുവരി 12നും ശമ്പള-പെൻഷൻ പരിഷ്‌കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയെങ്കിലും ജല അതോറിട്ടിയിൽ പരിഷ്‌കരിച്ചിരുന്നില്ല. 2022 ഒക്ടോബർ 25ന് വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പള പരിഷ്കരണം മാത്രം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി.

ഇതോടെ പെൻഷൻകാരുടെ കൂട്ടായ്‌മ 115 ദിവസം ജല അതോറിട്ടി ആസ്ഥാനത്തിന് മുമ്പിൽ സമരം നടത്തി. പിന്നീട് മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം താത്‌കാലികമായി നിറുത്തുകയായിരുന്നു. 9,800 പെൻഷൻകാരാണ് ജല അതോറിട്ടിയിലുള്ളത്.

Advertisement
Advertisement