രണ്ട് പുതിയ കാറുകൾ തേടി രാജ്ഭവൻ

Thursday 25 July 2024 12:30 AM IST

തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന രണ്ട് വാഹനങ്ങൾക്ക് പകരം പുതിയ രണ്ട് കാറുകൾ വേണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ പൊതുഭരണ വകുപ്പിന് കത്ത് നൽകി. 15 വർഷം പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കണമെന്നാണ് കേന്ദ്രനയം. രാജ്ഭവനിലെ ഒരു ഇന്നോവയും മാരുതി ഓമ്‌നിയും 15 വർഷം പൂർത്തിയാക്കാൻ ഇനി രണ്ടു മാസമേയുള്ളൂ. ഇവ ടൂറിസം വകുപ്പ് ഏറ്റെടുത്ത് പകരം പുതിയ ഇന്നോവയും സ്വിഫ്‌റ്റുണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement
Advertisement