പാരീസിലെ പുതുനിര
ഓരോ ഒളിമ്പിക്സും പുതിയ പ്രതിഭകളുടെ ഉത്സവവേദിയാണ്. കൗാരം പിന്നിടും മുന്നേ ലോകകായിക മാമാങ്കത്തിൽ മികവ് കാട്ടിയവർ നിരവധിയാണ്. പാരീസിൽ മത്സരിക്കാനെത്തുന്ന പ്രായം കുറഞ്ഞ താരങ്ങളെ പരിചയപ്പെടാം.
1. ഷെംഗ് ഹാവോഹാവോ
11 വർഷവും 11 മാസവും പ്രായമുള്ള ചൈനീസ് സ്കേറ്റ് ബോർഡിംഗ് താരം ഷെംഗ് ഹാവോഹാവോയാണ് ഈ ഒളിമ്പിക്സിലെ ബേബി.10-ാം വയസിൽ ഒളിമ്പിക്സിൽ മത്സരിച്ച് റെക്കാഡ് നേടിയ ഗ്രീക്ക് ജിംനാസ്റ്റിക്സ് താരം ദിമിത്രിയോസ് ലൗണ്ട്രാസിനെക്കാൾ ഒരു വയസ് മൂപ്പുണ്ട് ഈ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്.
2. വരീരായ സുകാസെം
തായ്‌ലാൻഡിൽ നിന്നുള്ള സ്കേറ്റ് ബോർഡിംഗ് താരം വരീരായ സുകാസെമിന് പ്രായം 12. സ്ട്രീറ്റ് സകേറ്റ് ബോർഡിംഗിലാണ് സുകാസെം മത്സരിക്കുന്നത്.
3. ധിനിധി ദേശിംഗു
ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ധിനിധി ദേശിംഗുവിന്റെ അമ്മ മലയാളിയാണ്. 14 വയസും രണ്ട് മാസവുമാണ് ഈ നീന്തൽ താരത്തിന്റെ പ്രായം.
4 കോകോ യോഷിസാവ
ജപ്പാനിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം. 14 വയസ്. സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗിൽ മത്സരിക്കുന്നു.
5. ഹരിമോട്ടോ മിവ
ടേബിൾ ടെന്നിസിലാണ് 15കാരിയായ മിവ മത്സരിക്കുന്നത്. ജപ്പാന്റെ മെഡൽ പ്രതീക്ഷയാണ്. ചൈനയിൽ ജനിച്ച മിവയും സഹോദരനും ടേബിൾ ടെന്നീസ് ജാപ്പനീസ് പൗരത്വം നേടിയതാണ്.