ജില്ലാ വികസനം: കരട് മാർഗരേഖ

Thursday 25 July 2024 2:03 AM IST

തിരുവനന്തപുരം: ജില്ലകളുടെ വികസനത്തിന് ആസൂത്രണ ബോർഡ് തയ്യാറാക്കിയ പുതുക്കിയ കരട് മാർഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. ജില്ലാ ആസൂത്രണ സമിതി വിഭാവനം ചെയ്യുന്ന ദീർഘകാല വികസനത്തിനുള്ളതാണ് ജില്ലാ പദ്ധതി. ഈ പദ്ധതി വിവിധ വകുപ്പുകളുടെ വികസനത്തിനായി സംയോജിപ്പിക്കും. പട്ടികജാതി-പട്ടികവർഗ്ഗ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. പുതുതായി 3 തസ്തികകൾ സൃഷ്ടിക്കും. ഹൈക്കോടതിയിലെ നിലവിലെ 17 സ്പെഷ്യൽ ഗവ. പ്ലീഡർമാർക്ക് 3വർഷത്തേക്ക് പുനർനിയമനം നൽകും.തിരുവനന്തപുരം വിഴിഞ്ഞം റോഡ് റീസർഫസിംഗ് പ്രവർത്തിക്ക് ടെൻഡർ അംഗീകരിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് മൂന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും അനുമതി. ചരക്കു നീക്കത്തിന് സബ്‌സിഡി നൽകുന്ന സബ്‌സിഡി സ്കീം 3 വർഷത്തേക്ക് കൂടി തുടരും.

Advertisement
Advertisement