ആധാരം എഴുത്തുകാരെ കൈവിടില്ല: മന്ത്രി കടന്നപ്പള്ളി

Thursday 25 July 2024 3:05 AM IST

തിരുവനന്തപുരം: ടെം‌പ്ലേറ്റ് വഴിയുള്ള ആധാരം രജിസ്‌ട്രേഷൻ ആധാരമെഴുത്തുകാർ വഴിമാത്രം നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ്സ് സ്‌ക്രൈബ്സ് യൂണിയന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉറപ്പുനൽകി. കൈപ്പട തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഫയലിംഗ് ഷീറ്റ് സമ്പ്രദായം നിലനിർത്തും.
ടെംപ്ലേറ്റ് ആധാരം നടപ്പാക്കുന്നതിന് മുമ്പ് പകർത്തിയെഴുത്ത് തൊഴിലാളികൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കുമെന്നും യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രി വ്യക്തമാക്കി.

യൂണിയൻ പ്രസിഡന്റ് എസ്. പുഷ്പലത നിവേദനം കൈമാറി. വർക്കിംഗ് പ്രസിഡന്റ് ആനയറ ആർ.കെ. ജയൻ, ജനറൽ സെക്രട്ടറി കോതമംഗലം എ.വി. രാജേഷ്, നേതാക്കളായ കാട്ടാക്കട എസ്. വിനോദ് ചിത്ത്, സുധാകരൻ കളത്തിൽ, ചിതറ സുകുമാരപിള്ള, കല്ലറ വിജയകുമാർ, ജയശ്രീ കടമ്പഴിപ്പുറം, റസൂൽ മാനന്തവാടി, എസ്. മുത്തുസ്വാമിപിള്ള, ഇ.കെ. അഷ്റഫ്, മല്ലിയിടം ബി. എസ്. രാജേന്ദ്രൻ, നേമം ആർ.എസ്. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement