തിര. ഫലവുമായി പെർമിറ്റ് ഫീസിന്ബന്ധമില്ല : മന്ത്രി

Thursday 25 July 2024 2:08 AM IST

തിരുവനന്തപുരം : പാർലമെന്റ് തിരഞ്ഞെടുപ്പിനെ പെർമിറ്റ് ഫീസ് വർദ്ധന സ്വാധീനിച്ചിട്ടില്ലെന്നും അതെല്ലാം രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ വ്യത്യസ്തവിഷയങ്ങളാണ് ഉയർന്നു വന്നത്. നിരക്ക് വർദ്ധിപ്പിച്ച് ഒരുവർഷത്തിലേറെ മിണ്ടാതിരുന്ന പ്രതിപക്ഷം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മാത്രമാണ് ഇക്കാര്യം ഉന്നയിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ പുതുക്കിയ പെർമിറ്റ് ഫീസ് ഈടാക്കില്ലെന്ന് പ്രമേയം പാസാക്കിയെങ്കിലും സർക്കാർ നിശ്ചയിച്ച സ്ലാബിൽ ഉയർന്ന നിരക്ക് ഈടാക്കി.

പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചതോടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകൾ 68ൽ നിന്ന് 45 ആയി കുറഞ്ഞു. മുൻസിപ്പാലിറ്റികളുടെ എണ്ണം 10 ൽ നിന്ന് 6 ആയി.