ഗതാഗത നിയമലംഘനം: സിറ്റിസൺ ആപ് വരുന്നു
Thursday 25 July 2024 12:13 AM IST
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കും കണ്ടെത്തി തെളിവ് സഹിതം അധികൃതർക്ക് കൈമാറാൻ മൊബൈൽഫോൺ ആപ് ഉടനെത്തുമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാർ.ആപ് മൊബൈൽഫോണിൽ ഡൗൺലോഡ് ചെയ്യുന്നവർക്ക് കുറ്റകൃത്യത്തിന്റെ ചിത്രമെടുത്ത് അപ്‌ലോഡ് ചെയ്യാം.ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടി എടുക്കും.ലേൻ ട്രാഫിക് ലംഘനം,അനധികൃത പാർക്കിംഗ്,ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങളാകും ആദ്യം പരിഗണിക്കുക.
ഇരുചക്രവാഹനങ്ങളുടെ പിന്നിൽ ഇരുന്ന് സംസാരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗണേശ്‌കുമാർ പറഞ്ഞു.വാഹനം ഓടിക്കുന്നയാളിന്റെ ശ്രദ്ധതിരിക്കുന്നുവെന്ന കുറ്റത്തിന് പിഴ ചുമത്തുമെന്നായിരുന്നു പ്രചാരണം.