എൻ.കെ.പ്രേമചന്ദ്രന് അബ്ദുൽകലാം അവാർഡ്

Thursday 25 July 2024 2:45 AM IST

ന്യൂഡൽഹി: സാമൂഹിക,​ സാംസ്കാരിക,​ ശാസ്ത്ര വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവന നൽകിയവർക്കായി ഡോ.എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെന്റർ നൽകുന്ന അബ്ദുൽകലാം ദേശീയ അവാർഡിന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയും രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ചന്ദ്രഭാസ് നാരായണനും അർഹരായി. ഡോ.എ.പി.ജെ അബ്ദുൽകലാമിന്റെ ചരമദിനമായ ജൂലായ് 27ന് രാവിലെ 10.30ന് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ കേന്ദ്ര മന്ത്രി ജിതിൻ റാം മാഞ്ചി അവാർഡ് വിതരണം ചെയ്യുമെന്ന് സ്റ്റഡി സെന്റർ ഡയറക്‌ടർ പൂവച്ചൽ സുധീർ അറിയിച്ചു. പ്രൊഫ.കെ.വി.തോമസ് അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement