അങ്കമാലി - കുണ്ടന്നൂർ ബൈപാസ്: ഏറെ പ്രതീക്ഷയിൽ കുന്നത്തുനാട്
കോലഞ്ചേരി: അങ്കമാലി - കുണ്ടന്നൂർ ബൈപാസ് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായതോടെ ഏറെ പ്രതീക്ഷയിലാണ് കുന്നത്തുനാട് താലൂക്ക്. ബൈപാസ് സ്ഥലം ഏറ്റെടുക്കലിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. നിർദ്ദിഷ്ട പാത പെരിയാർ മുറിച്ച് കടന്നാണ് കുന്നത്തുനാട്ടിലേക്കെത്തുന്നത്. ആറുവരി പാലം വഴി മഞ്ഞപ്പെട്ടി, വാഴക്കുളം പ്രദേശത്താണ് പാത എത്തിച്ചേരുക. തുടർന്ന് മുടിക്കൽ ഭാഗത്തെ വയലുകളിലൂടെ ചെറുവേലിക്കുന്ന്, ചെമ്പാരത്തുകുന്ന് വഴി തെക്കോട്ട് നീങ്ങും. പോഞ്ഞാശേരിക്കടുത്ത് പെരുമ്പാവൂർ റോഡ് മുറിച്ച് കടന്ന് വെസ്റ്റ് വെങ്ങോല മേഖല വഴി ആശുപത്രിയും സ്കൂൾ കെട്ടിടങ്ങളും ഒഴിവാക്കി ചേലക്കുളം പ്രദേശത്തെത്തും. പിന്നീട് ചൂരക്കോട് വഴി പട്ടിമറ്റം ഭാഗത്തേയ്ക്ക് നീങ്ങും. ഇവിടെ മൂവാറ്റുപുഴ റോഡ് മുറിച്ച് കടന്ന് കിഴക്കുഭാഗത്തെ വയൽ പ്രദേശങ്ങൾ കടന്ന് കൂടുതൽ തെക്കോട്ട് നീങ്ങും. അവിടെ നിന്ന് പാങ്കോട് വഴി പോകുന്ന ഹൈവേ ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി പുത്തൻകുരിശിനടുത്ത് ദേശീയപാത മുറിച്ച് കടന്ന് മോനിപ്പിള്ളി, ചെമ്മനാട്, വണ്ടിപേട്ട, കുഴിയറ കടന്ന് തിരുവാങ്കുളത്തെത്തും. ഇവിടെ റെയിൽവെ ലൈൻ മുറിച്ച് കടന്ന് മരടിലെത്തും. അവിടെ നിന്ന് നെട്ടൂർ കടന്ന് കുണ്ടന്നൂരിലെത്തി നിലവിലെ ദേശീയപാതയിൽ സംഗമിക്കും വിധമാണ് അലൈൻമെന്റ്. ബൈപ്പാസ് പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിന്റെ കിഴക്കൻ പ്രദേശത്ത് പുത്തൻ വികസന സാദ്ധ്യതകളാണ് ഉയരുന്നത്. 90 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞാൽ മാത്രമെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയുള്ളൂ.
ബൈപാസ് ഹൈവേയുടെ ആകെ നീളം 47 കിലോമീറ്റർ
ഹൈവേ ആരംഭിക്കുന്നത് അങ്കമാലിയിലെ കരയാംപറമ്പിൽ
ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 17 വില്ലേജുകളിലൂടെ കടന്നുപോകും
കുന്നത്തുനാട് താലൂക്കിൽ ഭൂമിയേറ്റെടുക്കേണ്ട വില്ലേജുകൾ
വടവുകോട് പുത്തൻകുരിശ് ഐക്കരനാട് സൗത്ത് നോർത്ത് പട്ടിമറ്റം കുന്നത്തുനാട് കിഴക്കമ്പലം അറയ്ക്കപ്പടിവെങ്ങോലമാറമ്പിള്ളിവാഴക്കുളം
എൻ.എച്ച് 66 വികസനത്തിന് അനുവദിച്ചതിന് സമാനമായ നഷ്ടപരിഹാര പാക്കേജ് തന്നെ ബൈപാസ് നിർമാണത്തിനും ലഭിച്ചേക്കുംകഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടത്തിയ ഭൂമി ഇടപാടുകളുടെ ശരാശരി മൂല്യത്തെ അടിസ്ഥാനമാക്കി 12 ശതമാനം പലിശയും അടിസ്ഥാന ഭൂമിയുടെ മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരമാകും നൽകുക പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും മുറിക്കേണ്ടിവരുന്ന മരങ്ങളുടെയും മൂല്യവും നഷ്ടപരിഹാര ഇനത്തിൽ ഉൾപ്പെടുത്തുംജനവാസമേഖലകൾ പരമാവധി ഒഴിവാക്കുന്നതിനാൽ ഭൂമിയേറ്റെടുപ്പിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് പ്രതീക്ഷ