ഫിലിം ഫെസ്റ്റിവലിൽ സ്ക്രിപ്റ്റ് പിച്ചിംഗ്
Thursday 25 July 2024 10:09 PM IST
കൊച്ചി: കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്ക്രിപ്റ്റ് പിച്ചിംഗും ഗ്ലോബൽ അക്കാഡമി അവാർഡ് വിതരണവും ആരംഭിച്ചു. സിനിമ നിർമ്മാണത്തിന് നവാഗതരെ സഹായിക്കുന്ന എൻ.എഫ്.ആറിന്റെ നേതൃത്വത്തിലാണ് പരിപാടി. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ സ്ക്രിപ്റ്റ് പീച്ചിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. "ദി ഷോ" എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ വസിം അമീറിന്ഫെ സ്റ്റിവൽ ചെയർമാൻ സിബി മലയിൽ പുരസ്കാരം സമ്മാനിച്ചു. സ്ക്രിപ്റ്റ് പിച്ചിംഗിനുള്ള എൻട്രികൾ ആഗസ്റ്റ് 30 വരെ സ്വീകരിക്കും. ഗ്ലോബൽ അക്കാഡമി അവാർഡുകൾക്കുള്ള ഷോട്ട്ഫിലിമുകൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിമുകൾ തുടങ്ങിയവ ആഗസ്റ്റ് 15 വരെ സമർപ്പിക്കാം. വിവരങ്ങൾക്ക്: 9048955441. nfrkochifestival.com