ശിൽപ്പശാല നടത്തി

Friday 26 July 2024 12:03 AM IST
ശില്പശാല

കൊയിലാണ്ടി: പന്തലായനി പഞ്ചായത്ത് ബ്ലോക്ക് തല ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, എ.എം സുഗതൻ, അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജേഷ് ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു സോമൻ, ഇന്റേണൽ വിജിലൻസ് ഓഫീസർ രാജേഷ് എ എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പ്രസാദ് പി.ടി ശിൽപ്പശാല വിശദീകരണം നടത്തി. ഷാജു, ആർ.പി ജിഷ എന്നിവർ ക്ലാസെടുത്തു.