ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്: നാറ്റാ സ്കോർ നൽകണം
തിരുവനന്തപുരം: ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും www.cee.kerala.gov.in ൽ ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12വരെ നൽകാം. ഹെൽപ്പ് ലൈൻ- 04712525300
CUET UG അന്തിമ ഉത്തര സൂചിക
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യു ജി അന്തിമ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു.
വെബ്സൈറ്റ് :
exams. nta.ac. in/CUET-UG.
എം.സി.എ ഓപ്ഷൻ ഇന്നുകൂടി
എം.സി.എ പ്രവേശനത്തിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 26വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ- 0471-2324396, 2560327
ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.സി.ഇ ഫൈൻ ആർട്സ് ആൻഡ് ആനിമേഷൻ ആഗസ്റ്റ് പരീക്ഷാ ടൈം ടേബിൾ www.tekerala.org ൽ.
ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിൽ എം.ടെക്
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ ഇക്കൊല്ലം എം.ടെക് ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് തുടങ്ങുന്നു. 30 സീറ്റുകളാണുള്ളത്. ടാറ്റാ എൽഎക്സിയുമായി സഹകരിച്ചാണ് കോഴ്സ്. യോഗ്യതയുള്ളവരെ സ്റ്റൈപെന്റോടെ ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കും. പ്രവേശനത്തിന് www.dtekerala.gov.in സന്ദർശിക്കണം. വിവരങ്ങൾക്ക് : www.sctce.ac.in.
കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സ്പോട്ട് അഡ്മിഷൻ
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ടു വർഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 29 മുതൽ 31 വരെ നടത്തും. ഷെഡ്യൂൾ www.polyadmission.org/gci ൽ. പുതുതായി അപേക്ഷിക്കാൻ www.polyadmission.org/gci അഡ്മിഷൻ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസടയ്ക്കണം.
ശാസ്ത്ര ഗവേഷണത്തിന് വി-ലാബ്സ്
ശാസ്ത്രഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനും വെർട്ടിക്കലി അഗ്രഗേറ്റിംഗ് ലാബ്സ് അഥവാ 'വി-ലാബ്സ്' പോർട്ടൽ. കേന്ദ്രത്തിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ സയൻസ് ടെക്നോളജി ആൻഡ് എൻജിനിയറിംഗ് ഫെസിലിറ്റീസ് മാപ്പ് (ഐ-എസ്.ടി.ഇ.എം) ആണ് ഇതിന് പിന്നിൽ.
ഗവേഷകർ, സംരംഭകർ, വ്യവസായികൾ എന്നിവയെ വി-ലാബ്സ് ബന്ധിപ്പിക്കും. അവർക്ക് ലാബുകളും ഉപകരണങ്ങളും ഗവേഷണത്തിന് വിനിയോഗിക്കാം. ആധുനിക ഉപകരണങ്ങൾ വാങ്ങാൻ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ഭീമമായ ചെലവ് കുറയ്ക്കാമെന്നതാണ് വി-ലാബ്സിന്റെ പ്രയോജനം. ഉപകരണങ്ങളും ലാബുകളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമേഖലയിലും സ്വകാര്യരംഗത്തുമുള്ള ഗവേഷണസ്ഥാപനങ്ങളെ ഒരുമിപ്പിക്കാനും കഴിയും. ബയോടെക്നോളജി, ഇമ്മ്യൂണോളജി, മെറ്റീരിയൽ സയൻസ്, നാനോ ടെക്നോളജി തുടങ്ങിയ ശാസ്ത്രശാഖകൾ ഇതിലുൾപ്പെടുന്നു.
സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. നാമനിർദ്ദേശങ്ങൾ ആഗസ്റ്റ് 30നകം നൽകണം. തദ്ദേശസ്ഥാപനം, ജില്ലാ ഭരണകൂടം വിഭാഗത്തിൽ ആറ് അവാർഡുകൾ നൽകും. വ്യക്തികൾ, സ്ഥാപനങ്ങൾ വിഭാഗത്തിൽ 31 അവാർഡുകളുണ്ട്. വിശദവിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസ്, സാമൂഹ്യനീതി ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കും.