കേരളസർവകലാശാല പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ബി.എ., ബി.എസ്സി. മാത്തമാറ്റിക്സ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക്. (2008 സ്‌കീം) (ഫുൾടൈം,
പാർട്ട് ടൈം), നാല്, അഞ്ച് സെമസ്റ്റർ (പാർട്ട് ടൈം) മേഴ്സിചാൻസ് പരീക്ഷാ വിജ്ഞാപനം
പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 27, 29, 30 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ എൽ എൽ.എം (റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.ബി.എ. ആന്വൽ സ്‌കീം
പ്രൈവറ്റ് രജിസ്‌ട്രേഷൻ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.ബി.എ വൈവവോസി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാലാ വൈവവോസി
ആറാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ജനുവരി 2024) പരീക്ഷയുടെ പ്രോജക്ട് വൈവവോസി 29 ന് മണിമലക്കുന്ന് ഗവ.കോളേജിൽ നടക്കും.
മൂന്നും, നാലും സെമസ്റ്റർ എം.എ ഇക്കണോമിക്സ് സി.എസ്.എസ് (2022 അഡ്മിഷൻ റഗുലർ 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) വൈവവോസി ആഗസ്റ്റ് 9 ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നടക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എ കമ്മ്യൂണിക്കേഷൻ, ബി.എ ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് സി.ബി.സി.എസ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.വോക്ക് അഗ്രോ ഫുഡ് പ്രോസസിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 31, ആഗസ്റ്റ് 2 തീയതികളിൽ കാഞ്ഞിരപ്പളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കും.