ചെങ്ങന്നൂർ - പമ്പ ട്രെയിൻ; ആവേശത്തിൽ മലയോരം

Friday 26 July 2024 12:42 AM IST

പത്തനംതിട്ട: ചെങ്ങന്നൂർ - പമ്പ റെയിൽപ്പാതയ്ക്ക് കേന്ദ്രസർക്കാർ സന്നദ്ധത അറിയിച്ചതോടെ മലയോര മേഖല പ്രതീക്ഷയിലാണ്. പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്ക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

അങ്കമാലി - എരുമേലി പാതയ്ക്ക് ബദലായാണ് ചെങ്ങന്നൂർ - പമ്പ പാത. ശബരിമല ക്ഷേത്രത്തിനു നാല് കിലോമീറ്റർ അടുത്തെത്തും എന്ന പ്രത്യേകതയുമുണ്ട്. അങ്കമാലി - എരുമേലി പാത 22 കിലോമീറ്റിർ അകലെയേ എത്തൂ.

പമ്പയിലാവും റെയിൽവേ സ്റ്റേഷൻ. ഇതിന് വനംവകുപ്പിന്റെ അനുമതി വേണം. പെരിയാർ ടൈഗർ റിസർവിൽ പെട്ടതാണ് പ്രദേശം. പമ്പാനദിയുടെ തീരഭാഗത്തു കൂടി ആകാശപ്പാതയാക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. സർവേയ്ക്ക് ശേഷം തീരുമാനമുണ്ടാകും.

ഗതാഗതക്കുരുക്ക്

ഒഴിവാകും

 ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും പമ്പ റെയിൽപാത വരുന്നതോടെ പരിഹാരമാകും

 തീർത്ഥാടനകാലത്ത് ശബരിമലയിൽ മുപ്പത് ലക്ഷം വാഹനങ്ങളെത്തുന്നുണ്ട്. റെയിൽപ്പാത വരുന്നതോടെ വാഹന ഗതാഗതം നന്നേ കുറയും

 മലിനീകരണം എൺപത് ശതമാനത്തോളം കുറയും. മലയോര മേഖലയിലുള്ള മറ്റ് യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും പ്രയോജനപ്പെടും

റോഡ് ഗതാഗതം

 ചെങ്ങന്നൂർ - പമ്പ : 90 കിലോമീറ്റർ

 സമയം 2.15 മണിക്കൂർ

ട്രെയിൻ വന്നാൽ

75 കിലോമീറ്റർ, 50 മിനിട്ട്

സ്റ്റോപ്പുകൾ

ആറൻമുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ

കടന്നുപോകുന്നത്

ചെങ്ങന്നൂർ നഗരസഭ, 16 പഞ്ചായത്തുകൾ