പഞ്ചായത്ത് ജെട്ടി (സ്വപ്‌നം) യാഥാർത്ഥ്യമായി

Sunday 28 July 2024 3:00 AM IST

മ​റി​മാ​യം​ ​ടീ​മി​ന്റെ​ ​സി​നി​മ​ ​പ​ഞ്ചാ​യ​ത്ത് ​ജെ​ട്ടി​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി.​ ​സം​വി​ധാ​യ​ക​ ​കു​പ്പാ​യം​ ​ആ​ദ്യ​മാ​യി​ ​അ​ണി​ഞ്ഞ് മ​ണി​ക​ണ്ഠ​ൻ​ ​പ​ട്ടാ​മ്പി​യും​ ​സ​ലിം​ ​ഹ​സ​നും.​ ​നാ​യ​ക​നാ​യും​ ​സ​ലിം​ ​ഹ​സ​ൻ.​ ​മ​ണി​ക​ണ്ഠ​ൻ​ ​പ​ട്ടാ​മ്പി​ ​മ​ന​സ് ​തു​റ​ന്നു.
'​'​സം​വി​ധാ​നം​ ​ഒ​രു​പാ​ട് ​കാ​ല​ത്തെ​ ​സ്വ​പ്ന​മാ​ണ്.​ ​നാ​ട​ക​ത്തി​ലും​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ക്കു​മ്പോ​ഴും​ ​സ്വ​പ്‌​നം​ ​കൂ​ടെ​ ​ത​ന്നെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ചി​രി​യോ​ടു​കൂ​ടി​ ​കാ​ണേ​ണ്ട​ ​സി​നി​മ​യാ​ണ് .​ ​വ​ർ​ത്ത​മാ​നകാല​ ​ചു​റ്റു​പാ​ടി​ലേ​ക്ക് ​തി​രി​ഞ്ഞു​ ​നോ​ക്കു​മ്പോ​ൾ​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​മ​ന​സി​ലാ​വി​ല്ല.​ ​അ​തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​ണ് ​പ​ഞ്ചാ​യ​ത്ത് ​ജെ​ട്ടി.​ ​പ​തി​നാ​ലു​ ​വ​ർ​ഷ​ത്തെ​ ​ആ​ത്മ​ബ​ന്ധ​ത്തി​ൽ​നി​ന്ന് ​പി​റ​ന്ന​ ​സി​നി​മ.​ ​സി​നി​മ​യി​ലു​ള്ള​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​സി​നി​മ​ ​എ​ന്നാ​യി​രു​ന്നു​ ​ആ​ലോ​ച​ന.​ ​പി​ന്നീ​ട് ​ഞ​ങ്ങ​ളു​ടെ​ ​ടീം​ ​എ​ന്ന​ ​നി​ല​യി​ലേ​ക്ക് ​വ​ന്നു.​ ​ഞാ​ൻ​ ​അ​ഭി​ന​യ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.​ ​എ​ല്ലാ​വ​രും​ ​നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​യി.​ 15​ല​ധി​കം​ ​പ​ഴ​യ​കാ​ല​ ​നാ​ട​ക​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ഭി​നേ​താ​ക്ക​ളാ​യു​ണ്ട്.​ 35​ല​ധി​കം​ ​മി​മി​ക്രി​ ​ക​ലാ​കാ​‌​ര​ൻ​മാ​ർ.​ 120​ല​ധി​കം​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​രു​ന്നു​ണ്ട്.​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​മാ​യി​രു​ന്നു​ ​സ​ലിം​ ​ഹ​സ​ൻ.​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ൽ​ ​ന​ട​ന്ന​ ​പ​ല​ ​സം​ഭ​വ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ഞ​ങ്ങ​ൾ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​യ​ത്.​ ​നി​ർ​മ്മാ​താ​വ് ​ഇ​ങ്ങോ​ട്ടു​ ​വ​ന്ന​തി​നാ​ൽ​ ​അ​തി​നും​ ​പ​രി​ശ്ര​മി​ക്കേ​ണ്ടി​വ​ന്നി​ല്ല.​""

Advertisement
Advertisement