റെക്കാഡ് മുന്നേറ്റത്തിൽ വീണ്ടും ഓഹരി വിപണി

Saturday 27 July 2024 12:10 AM IST

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിലെ പ്രതികൂല നടപടികളിൽ അടിതെറ്റിയ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ പൂർവാധികം ശക്തിയോടെ തിരിച്ചുകയറി. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വളർച്ച സാദ്ധ്യതകൾ ഉയർന്നതിനാൽ നിക്ഷേപകർ വിപണിയിൽ സജീവമായതോടെ ബോംബെ ഓഹരി സൂചിക 1292 പോയിന്റ് നേട്ടത്തോടെ 81,332ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്‌റ്റി 428 പോയിന്റ് ഉയർന്ന് 24,834ൽ എത്തി. ഭാരതി എയർടെൽ, അദാനി പോർട്ട്‌സ്, സൺ ഫാർമ്മ, ടാറ്റ സ്റ്റീൽ എന്നിവയാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്. അമേരിക്കയിലെ ഫെഡറൽ റിസർവ് അടുത്ത മാസം പലിശ നിരക്കിൽ കുറവ് വരുത്തുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്.

Advertisement
Advertisement