മന്ത്രി റിയാസ് ഷിരൂരിൽ

Saturday 27 July 2024 12:00 AM IST

അങ്കോള: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ വൈകിട്ട് നാല് മണിയോടെ ഷിരൂരിൽ ദുരന്തസ്ഥലത്തെത്തി. ഇവിടെ ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഗംഗാവലി തീരത്തേക്ക് തിരിച്ചത്. അർജുനെ കണ്ടെത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് റിയാസ് പറഞ്ഞു. കുത്തൊഴുക്കാണ് നേവിക്ക് പ്രധാന പ്രതിസന്ധി. അർജുനെയും രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരും.

അതേ സമയം നാവികസേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് ഡിങ്കി ബോട്ടിൽ മൺതിട്ടയ്ക്ക് അരികിൽ എത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം വെള്ളത്തിൽ മുങ്ങി തെരയാനായില്ല. മൺതിട്ടയ്ക്ക് ചുറ്റും തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തി. ട്രക്കിൽ ഇതുവരെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. കരയിലും ഹിറ്റാച്ചികൾ ഉപയോഗിച്ച് ഇന്നലെ മണ്ണ് നീക്കി പരിശോധിച്ചു.

പത്ത് ദിവസമായി അടഞ്ഞുകിടന്നിരുന്ന കന്യാകുമാരി -പനവേൽ ദേശീയപാതയുടെ ഷിരൂർ ഭാഗം തുറന്നുകൊടുക്കാനുള്ള നീക്കം ഇന്നലെ കൂടുതൽ ഊർജ്ജിതമാക്കി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ വാഹനങ്ങൾ ഷിരൂർ ദേശീയപാതയിൽ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്നുണ്ട്.

ഷി​രൂ​രി​ൽ​ ​ല​ക്ഷ്യം​ ​കാ​ണാൻ
കൂ​ട്ടാ​യ​ ​ശ്ര​മം​:​ ​മ​ന്ത്രി​ ​റി​യാ​സ്

അ​ങ്കോ​ള​:​ ​ഷി​രൂ​രി​ലെ​ ​കാ​ലാ​വ​സ്ഥ​ ​പ്ര​തി​സ​ന്ധി​ ​സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​അ​തൊ​ന്നും​ ​തെ​ര​ച്ചി​ലി​നെ​ ​ബാ​ധി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​ക​ർ​ണ്ണാ​ട​ക​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്.​ ​ദു​ര​ന്ത​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കാ​ലാ​വ​സ്ഥ​ ​മോ​ശ​മാ​യാ​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​പു​തി​യ​ ​രീ​തി​ക​ൾ​ ​അ​വ​ലം​ബി​ക്കും.
എ​ല്ലാം​ ​മ​റ​ന്ന് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്താ​ൻ​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്ത​വ​രോ​ട് ​കേ​ര​ളം​ ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​നാ​ട്ടി​ൽ​ ​നി​ന്ന് ​വ​ന്ന​വ​ർ,​ ​ര​ക്ഷാ​ദൗ​ത്യ​വു​മാ​യി​ ​ഓ​ടി​യെ​ത്തി​യ​വ​ർ,​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​ക​ര,​ ​നാ​വി​ക​സേ​ന​ക​ളു​ടെ​യും​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​യും​ ​എ​സ്.​ഡി.​എ​ഫി​ന്റെ​യും​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​എ​ല്ലാ​വ​രെ​യും​ ​റി​യാ​സ് ​അ​ഭി​ന​ന്ദി​ച്ചു.
പു​തി​യ​ ​ലൊ​ക്കേ​ഷ​ൻ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​തെ​ര​ച്ചി​ൽ​ ​തു​ട​രു​മെ​ന്ന് ​മ​ന്ത്രി​യു​ടെ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ക​ള​ക്ട​ർ​ ​ല​ക്ഷ്മി​ ​പ്രി​യ​യും​ ​എം.​എ​ൽ.​എ​ ​സ​തീ​ഷ് ​സെ​യി​ലും​ ​അ​റി​യി​ച്ചു.
എം.​കെ.​ ​രാ​ഘ​വ​ൻ​ ​എം.​പി,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​സ​ച്ചി​ൻ​ ​ദേ​വ്,​ ​ലി​ന്റോ​ ​ജോ​സ​ഫ്,​ ​എ.​കെ.​എം.​ ​അ​ഷ​റ​ഫ് ​എ​ന്നി​വ​രും​ ​ദൗ​ത്യ​ ​സം​ഘ​ത്തി​ലെ​ ​ഉ​ന്ന​ത​രും​ ​റി​യാ​സി​നൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു.

ആ​​​ഗ​​​സ്റ്റ് ​​​ഒ​​​ന്നി​​​ന് ​​​ഇ​​​ ​​​-​​​സ്റ്റാ​​​മ്പിം​​​ഗ്
തു​​​ട​​​ങ്ങും​​​:​​​ ​​​മ​​​ന്ത്രി​​​ ​​​ക​​​ട​​​ന്ന​​​പ്പ​​​ള്ളി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ആ​​​ധാ​​​രം​​​ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള​​​ ​​​ഇ​​​-​​​സ്റ്റാ​​​മ്പിം​​​ഗ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ആ​​​ഗ​​​സ്റ്റ്ഒ​​​ന്നു​​​ ​​​മു​​​ത​​​ൽ​​​ ​​​ന​​​ട​​​പ്പാ​​​ക്കി​​​തു​​​ട​​​ങ്ങു​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​ ​​​ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​ ​​​അ​​​റി​​​യി​​​ച്ചു.​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ ​​​സ​​​ബ് ​​​ര​​​ജി​​​സ്ട്രാ​​​ർ​​​ ​​​ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​ണ് ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​വു​​​ന്ന​​​ത്.
സ​​​ബ് ​​​ര​​​ജി​​​സ്ട്രാ​​​ർ​​​ ​​​ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ​​​ ​​​എ​​​ത്ര​​​ ​​​ചെ​​​റി​​​യ​​​ ​​​തു​​​ക​​​യും​​​ ​​​ഇ​​​-​​​പോ​​​സ് ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​ ​​​അ​​​ട​​​യ്ക്കാ​​​നും​​​ ​​​വി​​​ര​​​ല​​​ട​​​യാ​​​ളം​​​ ​​​പ​​​തി​​​ക്കാ​​​നു​​​ള്ള​​​ ​​​ബ​​​യോ​​​മെ​​​ട്രി​​​ക് ​​​സം​​​വി​​​ധാ​​​നം​​​ ​​​ന​​​ട​​​പ്പാ​​​ക്കാ​​​നും​​​ ​​​മ​​​ന്ത്രി​​​ ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ൽ​​​കി.​​​ ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ത​​​യി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​വ​​​കു​​​പ്പു​​​ത​​​ല​​​ ​​​അ​​​വ​​​ലോ​​​ക​​​ന​​​ ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് ​​​തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.
100​​​ ​​​ദി​​​ന​​​ ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​ക​​​ണ്ണൂ​​​ർ​​​ ​​​ജി​​​ല്ല​​​യി​​​ലെ​​​ ​​​സ​​​ബ് ​​​ര​​​ജി​​​സ്ട്രാ​​​ർ​​​ ​​​ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ​​​ ​​​ആ​​​ധാ​​​രം​​​ ​​​പ​​​ക​​​ർ​​​പ്പു​​​ക​​​ൾ​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​ല​​​ഭ്യ​​​മാ​​​ക്കും.​​​ ​​​നി​​​ർ​​​മ്മാ​​​ണം​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ ​​​ചി​​​റ​​​യി​​​ൻ​​​കീ​​​ഴ്,​​​ ​​​വ​​​ർ​​​ക്ക​​​ല,​​​ ​​​മ​​​ല​​​യി​​​ൻ​​​കീ​​​ഴ്,​​​ ​​​മാ​​​ള,​​​പു​​​ളി​​​ങ്കു​​​ന്ന്,​​​ ​​​ഉു​​​ദ​​​മ​​​ ​​​സ​​​ബ് ​​​ര​​​ജി​​​സ്ട്രാ​​​ർ​​​ ​​​ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​വും​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കും.
കെ​​​ട്ടി​​​ടം​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ക​​​ഴി​​​ഞ്ഞി​​​ട്ടും​​​ ​​​അ​​​തി​​​ലേ​​​ക്ക് ​​​മാ​​​റാ​​​ത്ത​​​വ​​​ ​​​അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി​​​ ​​​മാ​​​റ്റാ​​​ൻ​​​ ​​​മ​​​ന്ത്രി​​​ ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ൽ​​​കി.​​​ ​

Advertisement
Advertisement