സിനിമകളുടെ വ്യാജ പകർപ്പ്: 'തമിഴ് റോക്കേഴ്സി'ലെ മുഖ്യൻ പിടിയിൽ # കുടുങ്ങിയത് തിരുവനന്തപുരത്ത് തീയേറ്ററിൽ സിനിമ പകർത്തവേ

Sunday 28 July 2024 12:00 AM IST

കൊച്ചി: റിലീസ് ദിനത്തിൽ സിനിമ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്ന തമിഴ്‌റോക്കേഴ്‌സ് സംഘത്തിലെ പ്രധാനികളിൽ ഒരാൾ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജാണ് (33) അറസ്റ്റിലായത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ധനുഷ് ചിത്രം 'രായൻ' തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിൽ മൊബൈലിൽ പകർത്തുന്നതിനിടെ തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ കൊച്ചിയിൽ എത്തിച്ച് സിറ്റി സൈബർ പൊലീസ് ചോദ്യംചെയ്തു.

'ഗുരുവായൂർ അമ്പലനടയിൽ' എന്ന സിനിമ തിയേറ്ററുകളിലെത്തി തൊട്ടടുത്ത ദിവസം തന്നെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് നിർമ്മാതാക്കളിൽ ഒരാളായ സുപ്രിയ മേനോൻ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണമാണ് ജെബ് സ്റ്റീഫനിൽ എത്തിച്ചത്. മഹാരാജ, കൽക്കി, ഒരു സ്മാർട്ട് ഫോൺ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പും ഇയാൾ സമാനരീതിയിൽ പകർത്തിയതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺ സൈബർ ഫോറൻസിക്ക് വിഭാഗം പരിശോധിക്കും.

മുന്നിൽ സീറ്റുകളില്ലാത്ത, മികച്ച ദൃശ്യമികവുള്ള തിയേറ്ററുകളിൽ നിന്നാണ് ഇവർ സിനിമകൾ പകർത്തിയിരുന്നത്. സീറ്റിലെ കപ്പ് ഹോൾഡറിൽ ക്യാമറ വച്ചായിരുന്നു പകർത്തൽ. മേയ് അഞ്ചിനും കഴിഞ്ഞ മാസം 17, 26 തീയതികളിലും കഴിഞ്ഞ അഞ്ചിനും ഇതേ സീറ്റിൽ ഒരാൾ എത്തി സിനിമ ചിത്രീകരിച്ചതായും ഇത് തമിഴ്‌റോക്കേഴ്‌സ് പുറത്തുവിട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

സി​നി​മ​ ​ഒ​ന്നി​ന് 5,000

വി​ഷ്ണു​ ​ദാ​മോ​ദർ

കൊ​ച്ചി​:​ ​റി​ലീ​സ് ​ചി​ത്രം​ ​പ​ക​ർ​ത്തി​ ​ത​മി​ഴ്റോ​ക്കേ​ഴ്സി​ന് ​കൈ​മാ​റു​ന്ന​തി​ന് ​ജെ​ബ് ​സ്റ്രീ​ഫ​ൻ​ ​രാ​ജി​ന് ​ല​ഭി​ച്ചി​രു​ന്ന​ത് 5000​ ​രൂ​പ.​ ​കോ​ടി​ക​ൾ​ ​മ​റി​യു​ന്ന​ ​ഇ​ട​പാ​ടാ​ണെ​ന്നും​ ​ജെ​ഫി​ന്റെ​ ​ബാ​ങ്ക് ​ഇ​ട​പാ​ടു​ക​ൾ​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തോ​ളം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഒ​രു​ ​ഹോ​ട്ട​ലി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്ന​ ​ജെ​ബ് ​,​ ​ഏ​റെ​നാ​ളാ​യി​ ​ത​മി​ഴ്റോ​ക്കേ​ഴ്സ് ​പോ​ലു​ള്ള​ ​പൈ​റ​സി​ ​സം​ഘ​ങ്ങ​ൾ​ക്കാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ​ ​ആ​ദ്യ​ഷോ​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പേ​ ​ബു​ക്ക് ​ചെ​യ്യു​ക​യും​ ​ടി​ക്ക​റ്റ് ​വാ​ട്സ്ആ​പ്പ് ​വ​ഴി​ ​സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ​കൈ​മാ​റു​ക​യു​മാ​ണ് ​സം​ഘം​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഒ​ന്ന​ര​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​ ​വി​ല​യു​ള്ള​ ​ഫോ​ണാ​ണ് ​ജെ​ബ് ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​ഇ​ത് ​ത​മി​ഴ്റോ​ക്കേ​ഴ്സ് ​സം​ഘം​ ​ന​ൽ​കി​യ​താി​ത്.​ ​ധു​നു​ഷ് ​ചി​ത്രം​ ​'​രാ​യ​ൻ​"​ ​ഇ​യാ​ൾ​ ​പ​കു​തി​യോ​ളം​ ​പ​ക​ർ​ത്തി​യി​രു​ന്നു. 2011​ലാ​ണ് ​ത​മി​ഴ്‌​റോ​ക്കേ​ഴ്‌​സ് ​രം​ഗ​ത്തു​വ​രു​ന്ന​ത്.​ ​ത​മി​ഴ് ​സി​നി​മ​ക​ളാ​ണ് ​ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ​ ​പ​തി​യെ​ ​മ​റ്റ് ​ഭാ​ഷ​ക​ളി​ലേ​ക്കും​ ​കൈ​ക​ട​ത്തി.​ഇ​ന്ത്യ​യ്ക്ക് ​പു​റ​ത്ത് ​നി​ന്നും​ ​ത​മി​ഴ് ​റോ​ക്കേ​ഴ്‌​സ് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ​വി​വ​രം.

രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും​​​ ​​​നി​​​ർ​​​മ്മി​​​ത​​​ ​​​ബു​​​ദ്ധി​​​ ​​​ഇ​​​ട​​​പെ​​​ടു​​​ന്നു​​​:​​​ ​​​ക്വീ​​​ൻ​​​സ് ​​​വാ​​​ഴ്സി​​​റ്റി​​​ ​​​പ്രൊ​​​ഫ​​​സർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും​​​ ​​​നി​​​ർ​​​മ്മി​​​ത​​​ബു​​​ദ്ധി​​​ ​​​കൈ​​​ക​​​ട​​​ത്തു​​​ന്ന​​​താ​​​യി​​​ ​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ​​​ ​​​ഇ​​​ന്റ​​​ലി​​​ജ​​​ൻ​​​സ് ​​​വി​​​ദ​​​ഗ്ദ്ധ​​​നും​​​ ​​​ഇം​​​ഗ്ള​​​ണ്ടി​​​ലെ​​​ ​​​ക്വീ​​​ൻ​​​സ് ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​ ​​​അ​​​സോ.​​​ ​​​പ്രൊ​​​ഫ​​​സ​​​റു​​​മാ​​​യ​​​ ​​​ഡോ.​​​ ​​​പി.​​​ ​​​ദീ​​​പ​​​ക് .​​​ ​​​മു​​​ൻ​​​ ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ ​​​ഡോ.​​​ ​​​എ.​​​പി.​​​ജെ.​​​ ​​​അ​​​ബ്ദു​​​ൾ​​​ ​​​ക​​​ലാ​​​മി​​​ന്റെ​​​ 9​​​-ാം​​​ ​​​ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ ​​​അ​​​നു​​​സ്മ​​​ര​​​ണ​​​ ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ​​​ ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.​​​ ​​​ ​വൈ​​​സ് ​​​ചാ​​​ൻ​​​സ​​​ല​​​ർ​​​ ​​​ഡോ.​​​ ​​​സ​​​ജി​​​ ​​​ഗോ​​​പി​​​നാ​​​ഥ്,​​​ ​​​സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് ​​​അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​ ​​​ഡോ.​​​ ​​​ബി.​​​ ​​​എ​​​സ്.​​​ ​​​ജ​​​മു​​​ന,​​​ ​​​ഡോ.​​​ ​​​ജി.​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ,​​​ ​​​ഡോ.​​​ ​​​വി​​​നോ​​​ദ്‌​​​കു​​​മാ​​​ർ​​​ ​​​ജേ​​​ക്ക​​​ബ് ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.

പാട്ട കുടശി​​​​​​​ക​​​​​​​ ​​​​​​​ഒ​​​​​​​റ്റ​​​​​​​ത്ത​​​​​​​വ​​​​​​​ണ​​​​​​​ ​​​​​​​തീ​​​​​​​ർ​​​​​​​പ്പാ​​​​​​​ക്കൽ തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം​​​​​​​:​​​​​​​സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ 33​​​​​​​വ്യ​​​​​​​വ​​​​​​​സാ​​​​​​​യ​​​​​​​ ​​​​​​​പാ​​​​​​​ർ​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​ ​​​​​​​പാ​​​​​​​ട്ട​​​​​​​ ​​​​​​​കു​​​​​​​ടി​​​​​​​ശി​​​​​​​ക​​​​​​​ ​​​​​​​തീ​​​​​​​ർ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​ഒ​​​​​​​റ്റ​​​​​​​ത്ത​​​​​​​വ​​​​​​​ണ​​​​​​​ ​​​​​​​തീ​​​​​​​ർ​​​​​​​പ്പാ​​​​​​​ക്ക​​​​​​​ൽ​​​​​​​ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ ​​​​​​​ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ​​​​​​​മ​​​​​​​ന്ത്രി​​​​​​​ ​​​​​​​പി.​​​​​​​രാ​​​​​​​ജീ​​​​​​​വ് ​​​​​​​വാ​​​​​​​ർ​​​​​​​ത്താ​​​​​​​സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.​​​​​​​ 1132​​​​​​​സം​​​​​​​രം​​​​​​​ഭ​​​​​​​ക​​​​​​​രാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്.​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​ർ​​​​​​​ക്ക് 2024​​​​​​​ ​​​​​​​മാ​​​​​​​ർ​​​​​​​ച്ച് 31​​​​​​​ ​​​​​​​വ​​​​​​​രെ​​​​​​​യു​​​​​​​ള്ള​​​​​​​യു​​​​​​​ള്ള​​​​​​​ ​​​​​​​പ​​​​​​​ലി​​​​​​​ശ​​​​​​​ ​​​​​​​ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി​​​​​​​ ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി​​​​​​​ 12​​​​​​​ത​​​​​​​വ​​​​​​​ണ​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​ ​​​​​​​കു​​​​​​​ടി​​​​​​​ശി​​​​​​​ക​​​​​​​ ​​​​​​​അ​​​​​​​ട​​​​​​​ച്ചു​​​​​​​തീ​​​​​​​ർ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള​​​​​​​ ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​യാ​​​​​​​ണ് ​​​​​​​കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രി​​​​​​​ക.