പാർട്ടിയിലെ കാര്യങ്ങൾ പുറത്തു പറയരുത്: ചെന്നിത്തല

Sunday 28 July 2024 4:35 AM IST

തിരുവനന്തപുരം: പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ പറയണമെന്നും പിന്നീടത് പുറത്തു പറയാൻ പാടില്ലെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. വയനാട് ചിന്തൻ ശിബിരത്തിൽ പാർട്ടി ഒറ്റക്കെട്ടായി പോകണമെന്ന തീരുമാനമുൾക്കൊണ്ട് എല്ലാവരും യോജിച്ച് പ്രവർത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. സർക്കാരിനെതിരായ ജനവികാരത്തെ മനസ്സിലാക്കി വളരെ ഗൗരവത്തേടെ പാർട്ടി മുന്നോട്ട് പോകേണ്ട സന്ദർഭമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആശാവഹമായ പുരോഗതി യു.ഡി.എഫിന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement