ലിങ്ക് റോഡ് പാലത്തിൽ ഇപ്പോൾ വൺവേ മതി!
കൊല്ലം: ഒന്നര വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെയുള്ള ലിങ്ക് റോഡ് പാലം ലിങ്ക് റോഡിന്റെ നവീകരണം പൂർത്തിയായ ശേഷം തുറന്നാൽ മതിയെന്ന് കെ.ആർ.എഫ്.ബിയുടെ റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
തോപ്പിൽക്കടവ് വരെയുള്ള നാലാംഘട്ട പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ പാലത്തിലൂടെ വൺവേ ഗതാഗതം അനുവദിച്ചാൽ മതിയെന്നും കെ.ആർ.എഫ്.ബിയുടെ ശുപാർശയിൽ പറയുന്നു. അഞ്ചാലുംമൂട് ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്കാകും ഗതാഗതം അനുവദിക്കുക. കൊട്ടിയം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഇപ്പോഴുള്ള പാത തന്നെ ആശ്രയിക്കേണ്ടി വരും. ലിങ്ക് റോഡ് നവീകരണം നവംബർ അവസാനവാരം പൂർത്തിയാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
നവീകരണം പൂർത്തിയായില്ലെന്ന് റിപ്പോർട്ട്
അഞ്ചാലുംമൂട് നിന്ന് ട്രാൻ. ഡിപ്പോ ഭാഗത്തേക്ക് വൺവേ ഗതാഗതം
ലിങ്ക് റോഡ് പാലത്തിലൂടെ വരുന്ന വാഹനങ്ങൾ കൊല്ലം-തേനി ദേശീയപാതയിലേക്ക് എത്തുന്ന രാമവർമ്മ ക്ലബ് റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ കിഫ്ബി അനുമതി നൽകി
432 മീറ്റർ നീളത്തിലുള്ള റോഡിന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കൽ സഹിതം 25 കോടിയാണ് ചെലവ്
ഇരുവശങ്ങളിലും ഓടയും നടപ്പാതയും ഉണ്ടാകും
7 മീറ്റർ വീതിയിൽ ക്യാരേജ് വേ. വിശദരൂപരേഖ തയ്യാറാക്കി തുടങ്ങി