പപ്പായ ഗ്രാമം പദ്ധതി

Monday 29 July 2024 12:52 AM IST

പുലിയൂർ : ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും പപ്പായ നട്ടു നൽകുന്ന പദ്ധതിക്ക് തുടക്കമായി. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എല്ലാ വീടുകളിലും ഹൈബ്രീഡ് റെഡ്‌ ലേഡി പപ്പായ തൈ നടുന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ മിനി ഫിലിപ്പ്, സരിതഗോപൻ, ഗ്രാമപഞ്ചായത്തംഗം മഞ്ജു യോഹന്നാൻ, ജോയിന്റ് ബി.ഡി.ഒ വിജയേഷ് , കൃഷി ഓഫിസർ ബിബിൻ, കൃഷി അസിസ്റ്റന്റ് അജികുമാർ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ ഗോകുൽ, പ്രമോദ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement