നിസാൻ പ്രീമിയം അർബൻ എസ്‌.യു.വി എക്‌സ്‌ട്രെയിൽ ഇന്ത്യയിൽ

Monday 29 July 2024 12:19 AM IST

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യയുടെ നാലാം തലമുറ പ്രീമിയം അർബൻ എസ്‌.യു.വി എക്‌സ്‌ട്രെയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച അഞ്ച് എസ്‌.യു.വികളിൽ ഒന്നാണ് നിസാൻ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ച നാലാം തലമുറ നിസാൻ എക്‌സ്‌ട്രെയിൽ. ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ വേരിയബിൾ കംപ്രഷൻ ടർബോ എൻഞ്ചിൻ ഘടിപ്പിച്ചതാണ് ജപ്പാനിൽ നിർമിക്കുന്ന എക്‌സ്‌ട്രെയിൽ.

ടോർക്ക് അസിസ്റ്റ്, എക്സ്റ്റൻഡഡ് ഐഡിൽ സ്റ്റോപ്പ്, ക്വിക്ക് റീ സ്റ്റാർട്ട്, മികച്ച ഇന്ധനക്ഷമത എന്നിവ നൽകുന്ന അത്യാധുനിക എ.എൽ.ഐ.എസ് 12വി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എക്‌സ്‌ട്രെയിലിൽ സജ്ജീകരിച്ചിരിക്കുന്നു. സെഗ്‌മെന്റിലെ ആദ്യത്തെ 31.2 സി.മി. ഹൈ റെസല്യൂഷൻ അഡ്വാൻസ്ഡ് ഡ്രൈവർ ഡിസ്‌പ്ലേ, ആർ20 ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയുമുണ്ട്.

7 എയർബാഗുകൾ, എറൗണ്ട് വ്യൂ മോണിറ്റർ (എവിഎം) വിത്ത് മൂവിംഗ് ഒബ്‌ജക്‌ട് ഡിറ്റക്ഷൻ (എം.ഒ.ഡി), ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (ബി.എൽ.എസ്.ഡി) പോലുള്ള കരുത്തുറ്റ സുരക്ഷ ഫീച്ചറുകളോട് കൂടിയ അത്യാധുനിക ഓട്ടോമോട്ടീവ് ഘടനയാണ് എക്‌സ്‌ട്രെയിലിനുള്ളത്. ഡയമണ്ട് ബ്ലാക്ക്, പേൾ വൈറ്റ്, ഷാംപെയ്ൻ സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമായ എക്‌സ്‌ട്രെയിൽ ജൂലൈ 26 മുതൽ ഒരു ലക്ഷം രൂപയ്ക്ക് ബുക്കിംഗ് നടത്താം. ഡെലിവറി ആഗസ്റ്റിൽ ആരംഭിക്കും.

Advertisement
Advertisement