ആഗസ്റ്റിൽ ഇന്ത്യൻ നിരത്തിലെത്തുന്ന താരങ്ങൾ

Monday 29 July 2024 12:21 AM IST

സിട്രോൺ ബെസാൾട്ട്

സിട്രോണിന്റെ ബെസാൾട്ട് സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനമാണ് ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പ്രധാന കാർ. സി.3, ഇ.സി3 ഹാച്ച്ബാക്ക്സ്, സി3 എയർക്രോസ്. ഹാച്ച്ബാക്ക്സ് എന്നിവയാണ് കഴിഞ്ഞ വർഷങ്ങളിൽ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പ്രധാന മോഡലുകൾ. അകത്തളങ്ങളിലും ഡിസൈനിലും ഗംഭീരം ഫിനിഷിംഗുമായാണ് വാഹനം ഇന്ത്യയിൽ എത്തുന്നത്. സാങ്കേതികവിദ്യയിലും നവീന അനുഭവങ്ങളാണ് പുതിയ മോഡലിൽ കമ്പനി അവതരിപ്പിക്കുന്നത്. എൽ.ഇ.ഡി ഡി.ആർ.എല്ലിന്റെയും ബോണറ്റിന്റെയും ഡിസൈനിൽ മാറ്റമുണ്ടാകില്ല. പത്ത് ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.

മഹീന്ദ്ര ഥാർ റോക്‌സ്

സ്‌റ്റാൻഡേർഡ് ഥാറിന്റെ അഞ്ച് വാതിലുള്ള വേർഷനാണ് മഹീന്ദ്ര ഥാർ റോക്‌സ്. അടുത്ത മാസം സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര ഥാർ റോക്‌സ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ശക്തിയുടെയും മനോഹാരിതയുടെയും എല്ലാ സാദ്ധ്യതകളും ഉൾപ്പെടുത്തിയാകും പുതിയ ഥാർ അവതരിപ്പിക്കുന്നത്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement
Advertisement