തീരദേശ മേഖലയിലെ മാലിന്യങ്ങൾ നീക്കണം
Monday 29 July 2024 12:28 AM IST
കൊല്ലം: തീരദേശ മേഖലയിലെ തങ്കശ്ശേരി, വാടി, മൂതാക്കര, ജോനകപ്പുറം, പള്ളിത്തോട്ടം കൊടിമരം എന്നീ തീരദേശ മേഖലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു. വാടി ഹാർബർ, പോർട്ട്, മത്സ്യലേല ഹാളിനു സമീപമുള്ള പ്രദേശങ്ങൾ അടക്കം മാലിന്യങ്ങളുടെ കൂമ്പാര കേന്ദ്രങ്ങളായി. വകുപ്പ് മേധാവി മേധാവികൾ വാർത്തകൾ നൽകുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നില്ല. മാലിന്യം നിർമാർജനം ചെയ്യുന്ന കാര്യത്തിൽ കൊല്ലം കോർപ്പറേഷനും ബന്ധപ്പെട്ടവരും പരാജയപ്പെട്ടതിന്റെ തെളിവാണ് തീരദേശ മേഖലയിൽ കാണുന്നതെന്നും ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുൽഫി, ജില്ലാ കമ്മിറ്റിയംഗം സദു പള്ളിത്തോട്ടം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.