ഫ്രഞ്ച് 'ഫെൽപ്സിന് ' റെക്കാഡ് സ്വർണം

Monday 29 July 2024 11:38 PM IST

പാരീസ് : ഫ്രഞ്ച് മൈക്കേൽ ഫെൽപ്പ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിന്റെ യുവ നീന്തൽ താരം ലിയോൺ മർഷാന്ദിന് 400 മീറ്റർ വ്യക്തിഗത മെഡ്ലേയിൽ ലോക റെക്കാഡോ‌ടെ സ്വർണം. തന്റെ തന്നെ ലോക റെക്കാഡാണ് പാരീസ് അക്വാട്ടിക് സെന്ററിൽ ലിയോൺ തിരുത്തിയെഴുതിയത്. ഈ ഒളിമ്പിക്സിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ ലിയോൺ 4 മിനിട്ട് 2.95 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ജപ്പാന്റെ ടോമോയുകി മാറ്റ്ഷുഷിത വെള്ളിയും അമേരിക്കയുടെ കാഴ്സ്റ്റൺ ഫോസ്റ്റർ വെങ്കലവും നേടി.

Advertisement
Advertisement