ഹോം​സ്റ്റേകളിൽ സുരക്ഷയും ​ലൈ​സ​ൻ​സും ഉ​റ​പ്പാ​ക്ക​ണമെന്ന് ​​ ​മു​ഖ്യ​മ​ന്ത്രി

Monday 29 July 2024 11:42 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ഹോം​സ്റ്റേ​ക​ൾ​ക്ക് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​ലൈ​സ​ൻ​സും​ ​ജി.​എ​സ്.​ടി​ ​ര​ജി​സ്ട്രേ​ഷ​നും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സം​സ്ഥാ​ന​ത്തെ​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ൾ,​ ​റി​സോ​ർ​ട്ട്,​ ​ഹോം​സ്റ്റേ​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​യോ​ഗ​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശം.

സ​ഞ്ചാ​രി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​ശൗ​ചാ​ല​യ​ങ്ങ​ൾ​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്ക​ണം.​ ​ക്ലീ​ൻ​ ​ഡെ​സ്റ്റി​നേ​ഷ​ൻ​ ​ക്യാ​മ്പ​യി​ൻ​ ​വ്യാ​പി​പ്പി​ക്ക​ണം.​ ​വേ​സ്റ്റ് ​ബി​ന്നു​ക​ൾ​ ​സ്ഥാ​പി​ക്ക​ണം.​ ​മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ​ഹ​രി​ത​ക​ർ​മ്മ​ ​സേ​ന​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. റി​സോർ​ട്ടു​ക​ൾ​ ​ബോ​ട്ടിം​ഗ് ​ന​ട​ത്തു​മ്പോ​ൾ​ ​ലൈ​ഫ് ​ഗാ​ർ​ഡു​ക​ളു​ണ്ടാ​ക​ണം.​ ​ഇ​ൻ​ലാ​ൻ​ഡ് ​നാ​വി​ഗേ​ഷ​ൻ​ ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​ന​ട​ത്തി​ ​ഹൗ​സ് ​ബോ​ട്ടു​ക​ൾ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​ക​ണം.​ ​ജ​ലാ​ശ​യ​ങ്ങ​ളി​ലും​ ​ബീ​ച്ചു​ക​ളി​ലും​ ​ലൈ​ഫ് ​ഗാ​ർ​ഡു​ക​ളെ​ ​നി​യോ​ഗി​ക്ക​ണം.​ ​ആ​വ​ശ്യ​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പൊ​ലീ​സി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​റ​പ്പാ​ക്ക​ണം.​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തെ​രു​വു​നാ​യ​ ​ശ​ല്യം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.

റോ​ഡ​രി​കി​ലും​ ​കു​റ്റി​ക്കാ​ട്ടി​ലു​മു​ള്ള​ ​പ​ര​സ്യ​ ​മ​ദ്യ​പാ​ന​വും​ ​വി​ല്പ​ന​യും​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ക്‌​സൈ​സ് ​വ​കു​പ്പ് ​ശ്ര​ദ്ധി​ക്ക​ണം.​ ​സി.​സി.​ടി.​വി​ ​ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്ക​ണം.​ ​ടൂ​റി​സ്റ്റ് ​ഗൈ​ഡു​ക​ൾ,​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ,​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​പൊ​ലീ​സ് ​ക്ലി​യ​റ​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​റ​പ്പാ​ക്ക​ണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.