വാഹന രൂപമാറ്റം തടയാൻ കർശന മാർഗനിർദ്ദേശം, വിവിധ കോണിലുള്ള ചിത്രങ്ങൾ സൂക്ഷിക്കണം: ഹൈക്കോടതി

Wednesday 31 July 2024 12:00 AM IST

കൊച്ചി: യാത്രാവാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതും ഡിസ്‌പ്ളെ ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിക്കുന്നതും കണ്ടെത്താൻ ഹൈക്കോടതി കൂ‌ടുതൽ മാർഗനിർദ്ദേശങ്ങൾ നൽകി. ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങളുടെ വിവിധ കോണിലുള്ള കളർ‌ഫോട്ടോകളെടുത്ത് ഫയലിൽ സൂക്ഷിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിനോട് കോടതി നിർദ്ദേശിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച കേസിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

വാഹനങ്ങളുടെ ബോഡി, പാസഞ്ചർ ഏരിയ, ഡ്രൈവർ‌ ക്യാബിൻ എന്നിവയുടെയെല്ലാം ഫോട്ടോ സൂക്ഷിക്കണം. വയറിംഗ് ഡയഗ്രവും വാങ്ങണം. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും ഇതു രേഖപ്പെടുത്തണം. ഇതിൽ നിന്ന് മാറ്റം വരുത്തിയ വണ്ടികൾ പൊതുറോഡിൽ കണ്ടാൽ ഫിറ്റ്നസ് അടക്കം റദ്ദാക്കണം. വിഷയം 10 ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.

കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാ ലൈൻ ക്രോസിംഗിൽ മൂന്നു വിദ്യാർത്ഥിനികളെ ഇടിച്ചിട്ട സ്വകാര്യ ബസിൽ 47 ലൈറ്റുകൾ അനധികൃതമായി കണ്ടെത്തിയെന്ന് സർക്കാർ അറിയിച്ചു. ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കി. ബസിന്റെ ഫിറ്റ്നസ് സ‌ർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും ഹൈക്കോടതിയിൽ ഹാജരായ വടകര ആർ.ടി.ഒയും കൊയിലാണ്ടി ജോ.ആർ.ടി.ഒയും അറിയിച്ചു.

വാ​ഹ​ന​ങ്ങ​ളി​ലെ​ ​അ​ന​ധി​കൃ​ത​ ​സ​‌​ർ​ക്കാ​ർ​ ​മു​ദ്ര:
ന​ട​പ​ടി​ ​അ​റി​യി​ക്കാ​ൻ​ ​ഉ​ത്ത​ര​വ്

കൊ​ച്ചി​:​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​മ​റ്റും​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ ​അ​ന​ധി​കൃ​ത​ ​സ​ർ​ക്കാ​ർ​ ​മു​ദ്ര​ ​ത​ട​യാ​ൻ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​സ​മ​യം​ ​തേ​ടി​യ​തി​നാ​ൽ​ ​കേ​സ് ​ര​ണ്ടാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​യെ​യും​ ​(​ആ​ഭ്യ​ന്ത​ര​ ​സു​ര​ക്ഷ​)​ ​ക​ക്ഷി​ചേ​ർ​ത്തു.
അ​ശോ​ക​ചി​ഹ്നം,​ ​ദേ​ശീ​യ​പ​താ​ക​ ​തു​ട​ങ്ങി​യ​ ​മു​ദ്ര​ക​ൾ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലു​ള്ള​വ​രെ​യും​ ​വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ​യും​ ​എം​ബ്ലം​ ​ആ​ൻ​ഡ് ​നെ​യിം​സ് ​ആ​ക്ടി​ൽ​ ​പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന് ​വി​രു​ദ്ധ​മാ​യ​ ​ബോ​ർ​ഡു​ക​ൾ​ ​പാ​ടി​ല്ലെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​ബീ​ക്ക​ൺ​ ​ലൈ​റ്റും​ ​സ​ർ​ക്കാ​ർ​ ​ബോ​ർ​ഡും​ ​ഉ​പ​യോ​ഗി​ച്ച​തി​ന് ​പി​ടി​ച്ചെ​ടു​ത്ത​ ​കെ.​എം.​എം.​എ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​ടെ​ ​കാ​ർ​ ​പ​ഴ​യ​പ​ടി​യാ​ക്കു​മെ​ന്ന​ ​ഉ​റ​പ്പി​ൽ​ ​തി​രി​ച്ചു​ന​ൽ​കാ​നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.

കെ.​പി.​എ​സ്.​എ​സ് ​ക​രി​ദി​നം​ ​ആ​ച​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​ലി​സ്റ്റി​ൽ​ ​മ​റ്റ് ​മ​ത​ങ്ങ​ളി​ലു​ള്ള​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള​ ​കേ​ന്ദ്ര​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​നീ​ക്കം​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​പ​ര​വ​ർ​ ​സ​ർ​വീ​സ് ​സൊ​സൈ​റ്റി​യു​ടെ​ ​(​കെ.​പി.​എ​സ്.​എ​സ്)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും​ ​ക​രി​ദി​നം​ ​ആ​ച​രി​ക്കും.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ജ​സ്റ്റി​സ് ​കെ.​ജി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​അ​ന്വേ​ഷ​ണ​ ​ക​മ്മി​ഷ​ൻ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​സി​റ്റിം​ഗി​ൽ​ ​നി​വേ​ദ​നം​ ​ന​ൽ​കാ​നും​ ​ആ​ല​പ്പു​ഴ​ ​എ​ര​മ​ല്ലൂ​ർ​ ​ശാ​ഖ​യി​ൽ​ ​ചേ​ർ​ന്ന​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യു​ട്ടീ​വ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​കെ.​ ​അ​ശോ​ക​ൻ​ ​വ​ള്ളി​ക്കാ​ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഭി​മ​ന്യു​ ​എ​സ്,​ ​ട്ര​ഷ​റ​ർ​ ​എം.​ ​ര​വീ​ന്ദ്ര​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​ആ​ർ.​ ​വി​ജ​യ​കു​മാ​ർ​ ,​ ​കെ.​ ​വി​ജ​യ​ൻ,​ ​എ​ൻ.​ ​റീ​ജ,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​എ.​കെ.​ ​സു​രേ​ഷ്,​ ​എ​ൻ.​ ​പ്ര​ഭാ​ക​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

ജീ​വ​ന​ക്കാ​ർ​ ​അ​വ​ധി​ ​ഒ​ഴി​വാ​ക്ക​ണം

ക​ൽ​പ്പ​റ്ര​:​ ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​വ​ശ്യ​ ​സ​ർ​വീ​സാ​യി​ ​പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ ​റ​വ​ന്യു,​ ​പൊ​ലീ​സ്,​ ​അ​ഗ്നി​ര​ക്ഷാ​സേ​ന,​ ​ആ​രോ​ഗ്യം,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ദീ​ർ​ഘ​കാ​ല​ ​അ​വ​ധി​യി​ലു​ള്ള​വ​ർ​ ​ഒ​ഴി​കെ​യു​ള്ള​ ​ജീ​വ​ന​ക്കാ​ർ​ ​അ​വ​ധി​യി​ലു​ണ്ടെ​ങ്കി​ൽ​ ​അ​വ​ധി​ ​റ​ദ്ദാ​ക്കി​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.