ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ അനുമതി
Thursday 01 August 2024 4:06 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ അനുമതി നൽകിയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സാമ്പത്തിക ശേഷിക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകാം. മഴക്കെടുതി നേരിടുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഇടപെടൽ തുടരണമെന്നും മന്ത്രി നിർദ്ദേശിച്ചു.