മൺസൂൺ ബമ്പറിന്റെ 10 കോടി മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്

Thursday 01 August 2024 4:12 AM IST

മൂവാറ്റുപുഴ: കേരള ലോട്ടറി മൺസൂൺ ബമ്പർ നറുക്കെടുപ്പിലെ 10 കോടി രൂപ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്. 130 ജംഗ്ഷനിലെ ധനലക്ഷ്‌മി ലോട്ടറി ഏജൻസിയിൽ വിറ്റ എം.ഡി 769524 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യവാനെ കണ്ടെത്താനായില്ല.

ഇന്നലെ മാത്രം നൂറിലധികം മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് ഇവിടെനിന്ന് വിറ്റുപോയതെന്നും അവസാനം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നും എജന്റ് ശ്യാം ശശി പറഞ്ഞു. ടിക്കറ്റ് വാങ്ങിയ ആളെ ഓർമ്മയില്ലെന്നും ശ്യാം പറഞ്ഞു. നാല് സമാശ്വാസസമ്മാനങ്ങളും ഏജൻസിൽ നിന്ന് വിറ്റടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ട്. 2012 മുതൽ ഏജൻസി നടത്തിവരികയാണ് ശ്യാം.

Advertisement
Advertisement