അഞ്ചൽ രാമഭദ്രൻ വധക്കേസി​ലെ വി​ധി​ ആഹ്ലാദകരം: പി. രാജേന്ദ്രപ്രസാദ്

Thursday 01 August 2024 2:00 AM IST
അഞ്ചൽ രാമഭദ്രന്റെ ശവകുടീരത്തി​ൽ ഡി​.സി​.സി​ പ്രസി​ഡന്റ് പി. രാജേന്ദ്രപ്രസാദി​ന്റെ നേതൃത്വത്തി​ൽ പുഷ്പാർച്ചന നടത്തുന്നു

കൊല്ലം: കോൺഗ്രസ് നേതാവായ അഞ്ചൽ ഏരൂർ രാമഭദ്രനെ വധി​ച്ച കേസി​ൽ, നീതി ലഭിച്ചത് വൈകിയാണെങ്കിലും ആഹ്ലാദകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി അംഗവും ശിക്ഷിക്കപ്പെട്ടത് ജില്ലയിൽ സി പി എമ്മിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. സി.പി.എം കണ്ണൂരിൽ നടപ്പാക്കിയ കൊലപാതക രാഷ്ട്രീയം തെക്കൻ കേരളത്തിലും നടത്തി​യതി​ന്റെ രക്തസാക്ഷിയാണ് രാമഭദ്രനെന്നും അദ്ദേഹം പറഞ്ഞു. രാമഭദ്രന്റെ കുടുംബാംഗങ്ങളെ വസതിയിലെത്തി ഡി​.സി​.സി​ പ്രസി​ഡന്റ് സന്ദർശി​ച്ചു. ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, ഏരൂർ സുഭാഷ്, എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹൻ, മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്, പി.ബി. വേണുഗോപാൽ, രാജശേരൻപിള്ള, പത്തടി സുലൈമാൻ, നെട്ടയം സിജു, പി.ടി. കൊച്ചുമ്മച്ചൻ, എ.എം. ഇല്യാസ്, ശശിധരൻപിള്ള, ബിജു, റാഫി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാമഭദ്രന്റെ ശവകുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.

Advertisement
Advertisement