വിദേശ വ്യാപാരത്തിൽ ശില്പശാല

Friday 02 August 2024 12:44 AM IST

തിരുവനന്തപുരം: എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെക്കുറിച്ച് സംരംഭകർക്കായി വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 മുതൽ 14 വരെ കളമശ്ശേരിയിലുള്ള കീഡിന്റെ കാമ്പസിലാണ് പരിശീലനം ..

2950 രൂപയാണ് ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപ. പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലന ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി https://kied.info/training-calender/ൽ ആഗസ്റ്റ് എട്ടിന് മുൻപ് അപേക്ഷിക്കണം.