ഫൂട്ടേജ് റെഡി

Sunday 04 August 2024 3:00 AM IST

മ​ഞ്ജു​ ​വാ​ര്യ​രോ​ടൊ​പ്പം​ ​ഫൂ​ട്ടേ​ജ് .​ ​ബോ​ളി​വു​ഡി​ൽ​ ​ക​ങ്ക​ണ​ ​റ​ണൗ​ട്ടി​നൊ​പ്പം​ ​എ​മ​ർ​ജെ​ൻ​സി.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നൊ​പ്പം​ ​പേ​രി​ടാ​ത്ത​ ​ചി​ത്രം.​ ​ടൊ​വി​നോ​ ​തോ​മ​സ് ,​ ​തൃ​ഷ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ഐഡ​ന്റി​റ്റി.​ ​പ്ര​ശ​സ്ത​ ​ചി​ത്ര​സം​യോ​ജ​ക​ൻ​ ​സൈ​ജു​ ​ശ്രീ​ധ​ര​ൻ​ ​ആ​ദ്യ​മാ​യിസം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫൂ​ട്ടേ​ജ് റി​ലീ​സി​ന് ത​യാ​റെ​ടു​ക്ക​പ്പോ​ൾ​ ​മ​നോഹര​മാ​യ​ ​അ​ഭി​ന​യ​യാ​ത്ര​യു​ടെ​ ​ആ​ന​ന്ദ​ത്തി​ൽ​ ​വി​ശാ​ഖ് ​നാ​യ​ർ​ ​സം​സാ​രി​ക്കു​ന്നു.


ആ​ദ്യ​ ​നാ​യ​ക​വേ​ഷ​ത്തി​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​പ്ര​ത്യേ​ക​ത​ ​എ​ന്ത്?
ഫൗ​ണ്ട് ​ഫൂ​ട്ടേ​ജ് ​സി​നി​മ​ ​മ​ല​യാ​ള​ത്തി​ൽ​ ​ആ​ദ്യ​മാ​ണ്.​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​നി​ക്ക് ​ഉ​ണ്ടാ​വു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​ ​അ​താ​ണ്.​ ​ഒ​രു​ ​സീ​ൻ​ ​ഒ​റ്റ​ ​ടേ​ക്കി​ൽ​ ​ത​ന്നെ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​ഏ​തു​ ​സീ​നും​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​ചി​ല​ ​സീനിൽ​ ​ക്യാ​മ​റ​ ​ന​മ്മ​ൾ​ ​ത​ന്നെ​ ​ഓ​പ്പ​റേ​റ്റ് ​ചെ​യ്യ​ണം.​ ​എ​ന്റെ​യും​ ​ഗാ​യ​ത്രി​ ​അ​ശോ​കി​ന്റെ​യും​ ​ക​ഥാ​പാ​ത്രം​ ​വ്ളോ​ഗ​ർ​മാ​രാ​ണ്.​ ​പ​ങ്കാ​ളി​യോ​ടൊ​പ്പം​ ​ഒ​രു​ ​ഉ​ദ്യ​മ​ത്തി​ൽ​ ​മു​ഴു​ക​വേ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഉ​ണ്ടാ​വു​ന്ന​ ​ചി​ല​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലു​ണ്ടാ​കുന്ന​ ​എ​ല്ലാം​ ​ഷൂ​ട്ട് ​ചെ​യ്ത​ത് ​ക​ണ്ട​ന്റ് ​ക​ണ്ടെ​ത്തു​ന്നു.​ ​അ​തി​ൽ​ ​സ്വ​കാ​ര്യ​ ​ജീ​വി​ത​വും​ ​ഇ​ന്റി​മേ​റ്റ് ​രം​ഗ​ങ്ങ​ളും​ ​പ​തി​ഞ്ഞി​ട്ടു​ണ്ട്.


സ​ഞ്ജ​യ്ഗാ​ന്ധി​യാ​കാ​ൻ​ ​എ​ങ്ങ​നെ​യാ​ണ് ​ക​ങ്ക​ണ​യു​ടെ​ ​ക​ണ്ണി​ൽ​പ്പെ​ടു​ന്ന​ത്?
ക​ങ്ക​ണ​ ​മാ​മി​നൊ​പ്പം​ ​തേ​ജ​സ് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​ഓ​ഡി​ഷ​ൻ​ ​വ​ഴി​യാ​ണ് ​എ​മ​ർ​ജെ​ൻ​സി​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​തേ​ജ​സി​ൽ​ ​ഒ​പ്പം​ ​അ​ഭി​ന​യി​ച്ച​ത് ​ഓ​ർ​മ്മ​വ​ച്ചാ​കും​ ​സ​ഞ്ജ​യ്ഗാ​ന്ധി​യെ​ ​പു​ന​ര​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​തെ​ന്ന് ​ക​രു​തു​ന്നു.​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​രാ​ളെ​ ​പു​ന​ര​വ​ത​രി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത് ​എ​പ്പോ​ഴും​ ​ല​ഭി​ക്കു​ന്ന​ ​അ​വ​സ​ര​മ​ല്ല.​ക​ങ്ക​ണ​ ​മാം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യാ​ണ് ​എ​മ​ർ​ജെ​ൻ​സി.​ഇ​ന്ദി​ര​ ​ഗാ​ന്ധി​യു​ടെ​ ​വേ​ഷം​ ​മാം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.

സം​വി​ധാ​ന​രം​ഗ​ത്തേ് ​വ​രു​മോ​ ?
വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​സ്വ​പ്നം.​ ​ര​ണ്ടു​മൂ​ന്ന് ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​വ​ച്ചി​ട്ടു​ണ്ട്.​ ​ഞാ​നും​ ​സു​ഹൃ​ത്ത് ​നി​ഖി​ൽ​ ​ആ​ന​ന്ദും​ ​ചേ​ർ​ന്നാ​ണ് ​എ​ഴു​തി​യ​ത്.​ ​ഒ​ന്നി​നോ​ട് ​ഇ​ഷ്ടം​ ​കൂ​ടു​ത​ലാ​ണ്.​ ​ആ​ക്‌​ഷ​ൻ​ ​ത്രി​ല്ല​ർ​ ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്‌​ന​റാ​ണ്.​ ​നാ​ലു​ ​സ്‌​ത്രീ​ക​ൾ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​അ​വ​രു​ടെ​ ​ഗ്യാ​ങി​നെ​ ​ചു​റ്റി​പ്പ​റ്റി​യാ​ണ് ​ക​ഥ.​താ​ര​ങ്ങ​ളോ​ടും​ ​നി​ർ​മ്മാ​താ​ക്ക​ളോ​ടും​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.​ ​മു​ൻ​പ് ​ഷോ​ർ​ട്ട് ​ഫി​ലിം​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ആ​ന​ന്ദ​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​ഗ​ണേ​ഷ് ​രാ​ജി​നൊ​പ്പം​ ​മൂ​ന്നു​വ​ർ​ഷം​ ​എ​റ​ണാ​കു​ള​ത്ത് ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ഹൗ​സ് ​ന​ട​ത്തി​യി​രു​ന്നു.​ ​ആ​സ​മ​യ​ത്ത്പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​നും​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നും​ ​എ​ഴു​താ​നും​ ​സാ​ധി​ച്ച​ത് ​എ​ന്റെ​ ​ഡ​യ​റ​ക്‌​ഷ​ൻ​ ​റി​ഫ്ര​ഷർ കോ​ഴ്സ് ​ആ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​അ​നു​ഭ​വ​ ​സ​മ്പ​ത്തും​ ​ഇ​പ്പോ​ഴാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​സം​വി​ധാ​നം​ ​വൈ​കാ​തെ​ ​സം​ഭ​വിക്കാം.

Advertisement
Advertisement