നീറ്റ് പി.ജി പരീക്ഷാകേന്ദ്രം: നിവേദനം നൽകി കേരളാ എം.പിമാർ

Saturday 03 August 2024 12:00 AM IST

ന്യൂഡൽഹി: നീറ്റ്‌ പി.ജിക്ക് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആന്ധ്രയിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ എം.പിമാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയെ കണ്ട് നിവേദനം നൽകി. കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് അറിയിച്ചു. റെയിൽവേ ടിക്കറ്റ് ലഭ്യമല്ലെന്നും വിമാനനിരക്ക് കൂടുതലാണെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. എല്ലാ സഹകരണവും നദ്ദ ഉറപ്പുനൽകി. എം.പിമാരായ അടൂർ പ്രകാശ്, അബ്‌ദുൾ സമദ് സമദാനി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ശശി തരൂർ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, കെ.രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിവേദനം നൽകിയത്.

​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​(​ ​ഡെ​ക്ക് )
നീ​റ്റ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളിൽ
ക്യാ​മ​റ​ ​നി​രീ​ക്ഷ​ണം​ ​വേ​ണം

ന്യൂ​ഡ​ൽ​ഹി​:​നീ​റ്റ് ​യു.​ ​ജി.​ ​പ​രീ​ക്ഷ​യു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ക്യാ​മ​റാ​ ​നി​രീ​ക്ഷ​ണ​വും​ ​റെ​ക്കോ​ഡി​ഗും​ ​ത​ത്സ​മ​യ​ ​നി​രീ​ക്ഷ​ണ​വും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ർ​ദ്ദേ​ശി​ച്ച് ​സു​പ്രീം​കോ​ട​തി.​ ​ക​ഴി​ഞ്ഞ​ ​നീ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​ദേ​ശീ​യ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യു​ടെ​ ​(​ ​എ​ൻ.​ടി.​ ​എ​)​ ​പി​ഴ​വു​ക​ളും​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ചി​ന്റെ​ ​വി​ധി​യി​ൽ​ ​എ​ണ്ണി​പ്പ​റ​ഞ്ഞു.
കോ​ട​തി​യു​ടെ​ ​മ​റ്റ് ​നി​ർ​ദ്ദേ​ശ​ങ്ങൾ
​പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ന് ​സ്റ്റാ​ൻ​ഡേ​ർ​ഡ് ​ഓ​പ്പ​റേ​റ്റിം​ഗ് ​പ്രൊ​സീ​ജി​യ​ർ​ ​വേ​ണം
​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​അ​നു​വ​ദി​ക്കു​ന്ന​തി​ലെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്ക​ണം
​ചോ​ദ്യ​പേ​പ്പ​ർ​ ​പൂ​ട്ടു​ള്ള​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​പോ​ക​ണം.​ ​വാ​ഹ​ന​ങ്ങ​ളെ​ ​ത​ത്സ​മ​യം​ ​ട്രാ​ക്ക് ​ചെ​യ്യ​ണം
​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ത്തി​ ​ഡി​ജി​റ്റ​ലാ​യി​ ​അ​യ​യ്‌​ക്കു​ന്ന​ത് ​ത​ട​യാ​ൻ​ ​ചോ​ദ്യ​പേ​പ്പ​റി​ൽ​ ​ഡി​ജി​റ്റ​ൽ​ ​വാ​ട്ട​ർ​ ​മാ​ർ​ക്കിം​ഗ് ​വേ​ണം.​ ​എ​വി​ടെ​നി​ന്നാ​ണ് ​ചോ​ർ​ന്ന​തെ​ന്ന് ​ഇ​തി​ലൂ​ടെ​ ​ക​ണ്ടെ​ത്താം.
​ആ​ൾ​മാ​റാ​ട്ടം​ ​ക​ണ്ടെ​ത്താ​ൻ​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​ഉ​പ​യോ​ഗി​ക്ക​ണം

എ​ൻ.​ടി.​ ​എ​യു​ടെ​ ​പി​ഴ​വു​കൾ
​ചോ​ദ്യ​പേ​പ്പ​റു​ക​ൾ​ ​ഇ​-​റി​ക്ഷ​ക​ളി​ൽ​ ​കൊ​ണ്ടു​പോ​യി
​സ്വ​കാ​ര്യ​ ​കൊ​റി​യ​ർ​ ​സേ​വ​നം​ ​ഉ​പ​യോ​ഗി​ച്ചു
​പ​രീ​ക്ഷ​യ്‌​ക്ക് ​ശേ​ഷം​ ​ഒ.​എം.​ആ​ർ​ ​ഷീ​റ്രു​ക​ൾ​ ​സീ​ൽ​ ​ചെ​യ്യാ​ൻ​ ​സ​മ​യം​ ​നി​ശ്ച​യി​ച്ചി​ല്ല
​അ​ങ്ങ​നെ​ ​ഒ.​എം.​ആ​ർ​ ​ഷീ​റ്രു​ക​ളി​ൽ​ ​തി​രി​മ​റി​ക്ക് ​അ​വ​സ​ര​മു​ണ്ടാ​ക്കി
12​ ​സെ​ന്റ​റു​ക​ളി​ൽ​ ​ശ​രി​യാ​യ​ ​ചോ​ദ്യ​പേ​പ്പ​റ​ല്ല​ ​ന​ൽ​കി​യ​ത്
​എ​സ്.​ബി.​ഐ​യി​ൽ​ ​സൂ​ക്ഷി​ച്ച​വ​ ​ന​ൽ​കേ​ണ്ടി​ട​ത്ത് ​കാ​ന​റാ​ ​ബാ​ങ്കി​ൽ​ ​സൂ​ക്ഷി​ച്ച​വ​ ​ന​ൽ​കി

​ശി​വ​ഗി​രി​യി​ൽ​ ​ബ​ലി​ത​ർ​പ്പ​ണം​ ​തു​ട​ങ്ങി

ശി​വ​ഗി​രി​ ​:​ ​ശി​വ​ഗി​രി​യി​ൽ​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ​ ​തു​ട​ങ്ങി.​ ​സ​ന്യാ​സി​ ​ശ്രേ​ഷ്ഠ​രും​ ​ബ്ര​ഹ്മ​ചാ​രി​ക​ളും​ ​വൈ​ദി​ക​രും​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​വൈ​ദി​കാ​ചാ​ര്യ​ൻ​ ​കൂ​ടി​യാ​യ​ ​സ്വാ​മി​ ​ശി​വ​നാ​രാ​യ​ണ​തീ​ർ​ത്ഥ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ശി​വ​ഗി​രി​യി​ൽ​ ​ശാ​ര​ദാ​മ​ഠ​ത്തി​ലും​ ​വൈ​ദി​ക​ ​മ​ഠ​ത്തി​ലും​ ​പ​ർ​ണ്ണ​ശാ​ല​യി​ലും​ ​ബോ​ധാ​ന​ന്ദ​ ​സ്വാ​മി​ ​സ​മാ​ധി​ ​മ​ണ്ഡ​പ​ത്തി​ലും​ ​മ​ഹാ​സ​മാ​ധി​ ​പീ​ഠ​ത്തി​ലും​ ​തി​ര​ക്കി​ല്ലാ​തെ​ ​ഭ​ക്ത​ർ​ക്ക് ​ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​തി​നു​ള്ളക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Advertisement
Advertisement