പരീക്ഷ ജയിക്കാനാകുന്നില്ല, വിദേശ എം.ബി.ബി.എസുകാർ ആത്മഹത്യാവക്കിൽ

Saturday 03 August 2024 12:00 AM IST

കൊച്ചി: വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവർക്കുള്ള ഇന്ത്യയിലെ യോഗ്യതാപരീക്ഷ പലതവണ എഴുതിയിട്ടും വിജയിക്കാത്തവർ കടംകയറി ആത്മഹത്യയുടെ വക്കിൽ. സുതാര്യതയില്ലാതെ നടത്തുന്ന കഠിനമായ പരീക്ഷയിലൂടെ മനഃപൂർവം തോൽപ്പിക്കുകയാണെന്നാണ് ആരോപണം.

വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻനേടി പ്രാക്‌ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ) വിജയിക്കണം. കഴിഞ്ഞ പരീക്ഷയിൽ വിജയിച്ചത് 21.52 ശതമാനം മാത്രമാണ്. കോഴ്സിന് ചേർന്ന് 10വർഷത്തിനകം എഫ്.എം.ജി.ഇ വിജയിച്ചില്ലെങ്കിൽ വിദേശ എം.ബി.ബി.എസ് അംഗീകരിച്ച രാജ്യങ്ങളിൽ പോകേണ്ടിവരും.

വൻതുക വായ്‌പയെടുത്താണ് ബഹുഭൂരിപക്ഷവും വിദേശത്ത് പഠിക്കുന്നത്. കോഴ്സ് പൂർത്തിയായാലും പ്രാക്‌ടീസ് ആരംഭിക്കാൻ കഴിയാത്തതിനാൽ വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കെണിയിലാണ് കുടുംബങ്ങൾ.

ആത്മഹത്യയുടെ വക്കിൽ

ചൈനയിലെ പ്രശസ്തമായ സർവകലാശാലയിൽനിന്ന് 94 ശതമാനം മാർക്കുമായാണ് തിരുവനന്തപുരം സ്വദേശിനി 2014ൽ എം.ബി.ബി.എസ് നേടിയത്. പ്രതിവർഷം രണ്ടുതവണവീതം എഫ്.എം.ജി.ഇ എഴുതിയെങ്കിലും വിജയിച്ചില്ല. വിദേശബിരുദത്തിന് അംഗീകാരം ലഭിക്കാത്തതിനാൽ പി.എസ്.സി അപേക്ഷ അയയ്‌ക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

എഫ്.എം.ജി.ഇ വിജയിക്കാത്തതും വായ്‌പാബാദ്ധ്യതയുംമൂലം കൂട്ട ആത്മഹത്യയുടെ വക്കിലാണെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. 15ലക്ഷംരൂപ ബാങ്ക് വായ്‌പയെടുത്താണ് പഠിച്ചത്. ആറരവർഷത്തിനുശേഷം തിരിച്ചടവെന്ന വ്യവസ്ഥ പാലിക്കാനായില്ല. പലിശയും പിഴപ്പലിശയും വായ്‌പയിൽ ചേർത്തതോടെ ബാദ്ധ്യത 30ലക്ഷം കവിഞ്ഞു.

പരീക്ഷ കഠിനം, രഹസ്യാത്മകം

സിലബസ്, ചേദ്യങ്ങൾ, ഉത്തരസൂചിക എന്നിവ വെളിപ്പെടുത്താതെ രഹസ്യമായാണ് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ മെഡിക്കൽ സയൻസ് പരീക്ഷ നടത്തുന്നത്. ലഭിച്ചമാർക്ക് വെളിപ്പെടുത്തില്ല. പുനർമൂല്യനിർണയത്തിനും അവസരമില്ല.

''നീറ്റ് പോലെ സുതാര്യമായി പരീക്ഷ നടത്തണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുവരെ നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.""

ജെമ്മ ജെയിംസ്

കമ്മിറ്റി അംഗം,

ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ

എ​സ്.​എ​സ്.​എ​ൽ.​സി- 30​ ​%​ ​മാ​ർ​ക്ക്2027ൽ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ൽ​ ​മി​നി​മം​ ​മാ​ർ​ക്ക് 30​ ​ശ​ത​മാ​നം​ 2027​ ​ലെ​ ​പ​ത്താം​ക്ളാ​സ് ​പ​രീ​ക്ഷ​ ​മു​ത​ലെ​ന്ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​പ​ത്താം​ ​ക്ളാ​സ് ​കു​ട്ടി​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദ​മ​ക​റ്റാ​ൻ.​ ​പ​രി​ഷ്‌​കാ​രം​ ​ഒ​റ്റ​യ​ടി​ക്ക് ​ന​ട​പ്പാ​ക്കു​ന്ന​ത് ​പ​ഠ​ന​ത്തി​ൽ​ ​പി​ന്നാ​ ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​കു​ട്ടി​ക​ളെ​ ​ക്ളേ​ശി​പ്പി​ക്കും. ഈ​ ​വ​ർ​ഷം​ ​എ​ട്ടാം​ ​ക്ളാ​സി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പ​രി​ഷ്കാ​രം​ ​കു​ട്ടി​ക​ൾ​ക്ക് ​ത​യാ​റെ​ടു​ക്കാ​നു​ള്ള​ ​അ​വ​സ​ര​വു​മാ​കും.​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​എ​ട്ടി​ലും​ ​ഒ​ൻ​പ​തി​ലും​ ​പ​രി​ഷ്കാ​രം​ ​ന​ട​പ്പാ​ക്കു​മെ​ങ്കി​ലും​ 30​ ​ശ​ത​മാ​നം​ ​കി​ട്ടി​യി​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ത​ട​യി​ല്ല.​ ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്കി​യ​ ​ശേ​ഷം​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കും.​ ​ഇ​തി​നാ​യി​ ​അ​വ​ധി​ക്കാ​ല​ ​പ​ഠ​ന​ത്തി​ലൂ​ടെ​ ​സേ​വ് ​എ​ ​ഇ​യ​ർ​ ​പ​രീ​ക്ഷ​യാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ​ ​വ​ർ​ഷം​ ​എ​ട്ടാം​ ​ക്ളാ​സി​ലാ​രം​ഭി​ക്കു​ന്ന​ 30​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​കു​ട്ടി​ക്ക് ​പ​ത്താം​ക്ലാ​സി​ലെ​ ​പ​രീ​ക്ഷാ​ ​രീ​തി​ക്കു​ള്ള​ ​ത​യാ​റെ​ടു​പ്പു​മാ​കും. സ്കൂ​ൾ​ത​ല​ത്തി​ലെ​ ​തു​ട​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​മാ​ർ​ക്കും​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ലെ​ ​മാ​ർ​ക്കും​ ​ചേ​ർ​ത്ത് 30​ ​ശ​ത​മാ​ന​ത്തി​ലൂ​ടെ​ ​ജ​യി​ക്കാ​മെ​ന്ന​താ​ണ് ​നി​ല​വി​ലെ​ ​രീ​തി.​ ​വി​ജ​യ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​സ്കൂ​ളു​ക​ൾ​ ​തു​ട​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​എ​ല്ലാ​വ​ർ​ക്കും​ 20​ ​മാ​ർ​ക്ക് ​ന​ൽ​കു​ന്ന​ത് ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ​ ​നി​ല​വാ​രം​ ​ഇ​ടി​ക്കു​ന്ന​താ​യു​ള്ള​ ​വി​ല​യി​രു​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ൽ​ ​മി​നി​മം​ 30​ ​ശ​ത​മാ​നം​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​കു​ട്ടി​ക​ളെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​തെ​ ​മൂ​ല്യ​നി​ർ​ണ​യ​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്താ​നാ​ണ് ​തീ​രു​മാ​നം.