തകർന്നടിഞ്ഞ് ഓഹരി വിപണി

Saturday 03 August 2024 12:58 AM IST

കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല വാർത്തകളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത തകർച്ച നേരിട്ടു. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 885.6 പോയിന്റ് നഷ്‌ടവുമായി 80,981.95ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 293 പോയിന്റ് ഇടിഞ്ഞ് 24,717ൽ എത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന വാർത്തകൾ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വില്പന സമ്മർദ്ദം ശക്തമാക്കി. ഐ.ടി, വാഹന മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ മാത്രം കമ്പനികളുടെ നിക്ഷേപ മൂല്യത്തിൽ 4.6 ലക്ഷം കോടി രൂപയുടെ നഷ്‌ടം നേരിട്ടു.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തന ലാഭത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരുന്നതും നിക്ഷേപകരെ നിരാശരാക്കി.

നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതോടെ പെപ്തംബറിൽ പലിശ നിരക്കിൽ കുറവ് വരുത്തുമെന്ന് ഫെഡറൽ റിസർവ് സൂചന നൽകിയതും വില്പന സമ്മർദ്ദം ഉയർത്തി. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികൾ.

അ​ടി​തെ​റ്റി​ ​രൂപ

കൊ​ച്ചി​:​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ലെ​ ​ത​ക​ർ​ച്ച​യും​ ​മ​ദ്ധ്യ​ ​പൂ​ർ​വേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​യു​ടെ​ ​റെ​ക്കാ​ഡ് ​താ​ഴ്ച​യി​ലെ​ത്തി​ച്ചു.​ ​ഇ​ന്ന​ലെ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​ 0.04​ ​ശ​ത​മാ​നം​ ​ഇ​ടി​ഞ്ഞ് 83.75​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​പൊ​തു​മേ​ഖ​ല​ ​ബാ​ങ്കു​ക​ൾ​ ​വ​ഴി​ ​റി​സ​ർ​വ് ​ബാ​ങ്ക് ​വി​പ​ണി​യി​ൽ​ ​ഡോ​ള​ർ​ ​വി​റ്റ​ഴി​ച്ച​താ​ണ് ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​രൂ​പ​യെ​ ​വ​ൻ​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​ ​ത​ള​ർ​ച്ച​യി​ലേ​ക്ക് ​നീ​ങ്ങു​ന്നു​വെ​ന്ന​ ​സൂ​ച​ന​ക​ളാ​ണ് ​ഓ​ഹ​രി​ ​വി​പ​ണി​ക്ക് ​തി​രി​ച്ച​ടി​ ​സൃ​ഷ്‌​ടി​ച്ച​ത്.

സ്വ​ർ​ണ​ത്തി​ന് ​തി​ള​ക്ക​മേ​റു​ന്നു

കൊ​ച്ചി​:​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​നീ​ങ്ങു​ന്നു.​ ​അ​മേ​രി​ക്ക​യി​ൽ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ ​ദു​ർ​ബ​ല​മാ​യ​തും​ ​ഇ​സ്ര​യേ​ലും​ ​ഇ​റാ​നു​മാ​യു​ള്ള​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ശ​ക്ത​മാ​യ​തും​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​മെ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തി​ന് ​പ്രി​യം​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​സെ​പ്‌​തം​ബ​റി​ൽ​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​പ​ലി​ശ​ ​കു​റ​യ്ക്കു​മെ​ന്ന​ ​വാ​ർ​ത്ത​ക​ളും​ ​അ​നു​കൂ​ല​മാ​യി.​ ​ഇ​ന്ന​ലെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ഔ​ൺ​സി​ന് 2,463​ ​ഡോ​ള​റി​ലാ​ണ്.​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ൽ​ ​നി​ന്നും​ 20​ ​ഡോ​ള​ർ​ ​അ​ക​ലെ​യാ​ണ് ​വി​ല​ ​ഇ​പ്പോ​ൾ.​ ​ക​ഴി​ഞ്ഞ​ ​വാ​രം​ ​വി​ല​യി​ൽ​ 3.2​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യാ​ണു​ണ്ടാ​യ​ത്.