അന്തിയുറങ്ങിയ വീടുകളുടെ സ്ഥാനത്ത് കൂറ്റൻ പാറകൾ

Saturday 03 August 2024 3:46 AM IST


ക​ൽ​പ്പ​റ്റ​:​ ​ഒ​റ്റ​ ​രാ​ത്രി​ ​കൊ​ണ്ട് ​അ​ഭ​യാ​ർ​ത്ഥി​ക​ളായ​ ​ഒ​രു​ ​പ​റ്റം​ ​മ​നു​ഷ്യ​ർ.​ ​`​ ​ജീ​വി​ച്ച​ല്ലേ​ ​പ​റ്റൂ,​ ​പ​ക്ഷേ​ ​എ​വി​ടെ​?​".​വീ​ടും​ ​പു​ര​യി​ട​വും​ ​ജീ​വി​ത​ ​സ​മ്പാ​ദ്യ​ങ്ങ​ളും​ ​ഒ​ലി​ച്ചു​പോ​യ​ ​ആ​ ​താ​ഴ്വ​ര​യി​ലേ​ക്ക് ​മ​ട​ങ്ങി​പ്പോ​ക്ക് ​അ​സാ​ദ്ധ്യം.​ ​ക്യാ​മ്പു​ക​ളി​ല്‍​ ​നി​ന്ന് ​ദു​രി​ത​ബാ​ധി​ത​ ​മേ​ഖ​ല​യി​ലേ​ക്ക് ​ചെ​ന്നു​ ​നോ​ക്കി​യ​വ​ർ‍​ക്ക് ​സ്വ​ന്തം​ ​സ്ഥ​ലം​ ​തി​രി​ച്ച​റി​യാ​ൻ‍​ ​പോ​ലും​ ​ക​ഴി​ഞ്ഞി​ല്ല.
മു​ണ്ട​ക്കെ​യി​ലും​ ​ചൂ​ര​ൽ​മ​ല​യി​ലും​ ​പു​ഞ്ചി​രി​മ​ട്ട​ത്തും​ ​അ​വ​ർ​ക്കാ​യി​ ​ഒ​ന്നു​മി​ല്ല.ഒ​രാ​ഴ്ച​യോ,​ ​ഒ​രു​ ​മാ​സ​മോ​ ​അ​തു​ക​ഴി​ഞ്ഞാ​ൽ​ ​ക്യാ​മ്പ് ​തീ​രി​ല്ലേ,​ ​പി​ന്നെ​ ​എ​ങ്ങോ​ട്ടു​പോ​കു​മെ​ന്ന​ ​ആ​ശ​ങ്ക​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലെ​ ​ഓ​രോ​ ​മു​ഖ​ത്തും​ ​വാ​യി​ക്കാം.​ ​`​വീ​ടു​ ​നി​ന്നി​ട​ത്ത് ​ഒ​ന്നു​മി​ല്ല,​വെ​റും​ ​പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ​ ​മാ​ത്രം.​ ​സ്ഥ​ലം​ ​തി​രി​ച്ച​റി​യാ​ൻ​ ​പോ​ലും​ ​ക​ഴി​യു​ന്നി​ല്ല​'​ ​മു​ണ്ട​ക്കൈ​ ​സ്വ​ദേ​ശി​ ​സു​ധ​ ​പ​റ​ഞ്ഞു.ക​ട​ക​ളി​ല്ല.​ ​സ്‌​കൂ​ളി​ല്ല.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്ല.​ ​ആ​ ​ദേ​ശ​ത്തെ​ ​ഇ​നി​ ​ശ്മ​ശാ​നം​ ​എ​ന്ന​ല്ലാ​തെ​ ​എ​ന്തു​വി​ളി​ക്കാ​ൻ.ക്യാ​മ്പു​ക​ളി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ക​ണ്ണി​ൽ​ ​നി​ന്ന് ​മാ​ഞ്ഞി​ട്ടി​ല്ലാ​ത്ത​ ​മ​ര​ണ​ഭീ​തി​യോ​ടെ​ ​ക​ഴി​യു​ന്ന​വ​ർ​ ​നി​ര​വ​ധി.
ഒ​രാ​യു​സ്സു​കൊ​ണ്ട് ​സ്വ​രു​കൂ​ട്ടി​യ​ ​സ​മ്പാ​ദ്യ​മാ​ണ് ​ഒ​ലി​ച്ചു​പോ​യ​ത്.​ ​ഇ​നി​യൊ​രു​ ​വീ​ടു​ ​നി​ർ​മി​ക്കാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും​ ​സു​ധ.​ ​തൊ​ണ്ട​യി​ട​റി​ ​വാ​ക്കു​ക​ൾ​ ​മു​റി​ഞ്ഞു.ജീ​വി​ത​ ​സാ​യാ​ഹ്‌​ന​ത്തി​ൽ​ ​മ​ക്ക​ളെ​ ​ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്.​ ​ഇ​നി​യാ​ര് ​തു​ണ​?.​എ​സ്‌​റ്റേ​റ്റ് ​പാ​ടി​ക​ളി​ൽ‍​ ​തു​ച്ഛ​വേ​ത​ന​ത്തി​ന് ​ജോ​ലി​ക്ക് ​വ​ന്ന​വ​രും​ ​അ​വ​രു​ടെ​ ​പി​ന്‍​ത​ല​മു​റ​ക്കാ​രു​മ​ട​ങ്ങി​യ​ ​സാ​ധാ​ര​ണ​ക്കാ​രാ​ണ് ​വീ​ടി​ല്ലാ​താ​യ​വ​രി​ൽ​ ​കൂ​ടു​ത​ലും.635​ ​ഓ​ളം​ ​ഹെ​ക്ട​ർ‍​ ​ഭൂ​മി​യാ​ണ് ​ഒ​ലി​ച്ചു​പോ​യ​ത്.​രേ​ഖ​യി​ൽ‍​ ​മാ​ത്ര​മാ​ണ് ​അ​വ​രു​ടെ​ ​ഭൂ​മി​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.അ​വ​രു​ടെ​ ​മ​ണ്ണ് 8​ ​കി​ലോ​മീ​റ്റ​റോ​ളം​ ​അ​ക​ലേ​ക്ക് ​ഒ​ഴു​കി​പ്പോ​യി. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും​ ​ച​ളി​യു​ടെ​യും​ ​രൂ​ക്ഷ​ഗ​ന്ധ​മാ​ണ് ​എ​വി​ടെ​യും.ക​ട​ലി​ൽ​നി​ന്നു​വ​രു​ന്ന​ ​കൊ​ടു​ങ്കാ​റ്റി​നെ​ ​ത​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തു​പോ​ലെ,​ ​മ​ല​യി​ൽ​ ​നി​ന്നു​വ​രു​ന്നപ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളെ​യും​ ​ത​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​രു​ത​ൽ​ ​പ​ദ്ധ​തി​ക​ളാ​ണ് ​ഏ​ക​ ​ര​ക്ഷാ​ ​മാ​ർ​ഗ്ഗം.

ക്യാ​മ്പു​ക​ളിൽ
2350​ ​പേർ


എ​ല്ലാം​ ​ന​ഷ്ട​പ്പെ​ട്ട് ​ഉ​ടു​തു​ണി​മാ​ത്ര​മാ​യി​ 2350​ ​ഓ​ളം​ ​പേ​ർ​ ​ക്യാ​മ്പു​ക​ളി​ലു​ണ്ട്.​ ​ആ​ശു​പ​ത്രി​യി​ലും​ ​ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യി​ 150​ ​ലേ​റെ​ ​പേ​രു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ 270​ ​വീ​ടു​ക​ളി​ൽ‍​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത് 25​ ​വീ​ടു​ക​ൾ‍​ ​മാ​ത്രം.​ ​ബ​ല​ക്ഷ​യം​ ​സം​ഭ​വി​ച്ച​തി​നാ​ല്‍​ ​വാ​സ​യോ​ഗ്യ​മ​ല്ല.​ ​ചൂ​ര​ൽ‍​മ​ല​യി​ലെ​ 1070​ ​വീ​ടു​ക​ളി​ൽ‍​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത് 235​ ​വീ​ടു​ക​ളാ​ണ്.​ ​അ​ട്ട​മ​ല​യി​ൽ‍​ 300​ ​വീ​ടു​ക​ളി​ൽ‍​ 45​ ​വീ​ടു​ക​ൾ‍​ ​ത​ക​ർ‍​ന്നു.​ 200​ ​ഹെ​ക്ട​ർ ‍​ ​തേ​യി​ല​ ​കൃ​ഷി​യും​ 100​ ​ഹെ​ക്ട​ർ‍​ ​കാ​പ്പി​കൃ​ഷി​യും​ 75​ ​ഹെ​ക്ട​ർ‍​ ​കു​രു​മു​ള​ക് ​കൃ​ഷി​യു​മാ​ണ് ​ന​ശി​ച്ച​ത്.