ഇനിയും കണ്ടെത്താനുളളത് 206 പേരെ, പുഞ്ചിരിമട്ടവും ചാലിയാറും കേന്ദ്രീകരിച്ച് തെരച്ചിൽ; 30 കുരുന്നുകൾ മരിച്ചെന്ന് സ്ഥിരീകരണം

Saturday 03 August 2024 10:41 AM IST

കൽപ്പ​റ്റ: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുളള തെരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും ചാലിയാറും കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനം നടക്കുന്നത്. രക്ഷാദൗത്യത്തിന് റഡാർ ഉൾപ്പടെയുളള ആധുനിക ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 344 ആയി. ദുരന്തത്തിൽ ഇതുവരെയായി 30 കുട്ടികൾ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. 206 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. 82 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേർ കഴിയുന്നുണ്ട്.

അതേസമയം, നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചു. ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ ആണ് മോഹൻലാൽ. സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. മുംബയിൽ നിന്ന് ഇന്ന് രാവിലെയാണ് മോഹൻലാൽ നാട്ടിലെത്തിയത്. തുടർന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.

ബെ​യ്‌ലി​ ​പാ​ല​ത്തി​ലൂ​ടെ​ ​ദു​ര​ന്ത​ഭൂ​മി​യി​ൽ​ ​കഴിഞ്ഞ ദിവസം​ ​സൈ​ന്യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ത്തി​യ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ ​നാ​ൽ​പ്പ​ത് ​സം​ഘ​ങ്ങ​ളാ​യി​ ​തി​രി​ഞ്ഞാ​ണ് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​ത്.​ 640​ ​പേ​രാ​ണ് ​തെ​ര​ച്ചി​ലി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​ദു​ര​ന്ത​ഭൂ​മി​യെ​ ​ആ​റ്​ ​മേ​ഖ​ല​ക​ളാ​യി​ ​തി​രി​ച്ചാ​യി​രു​ന്നു​ ​തെ​രി​ച്ചി​ൽ.​ ​പ​ട്ടാ​ളം,​എ​ൻ.​ഡി.​ആ​ർ.​എ​ഫ്,​ ​ഡി.​എ​സ്.​ജി,​ ​കോ​സ്റ്റ് ​ഗാ​ർ​ഡ്,​ ​നേ​വി,​ ​എം.​ഇ.​ജി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​യു​ക്ത​ ​സേ​ന​യാ​ണ് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തിയത്.​ ​

ഓ​രാേ​ ​ടീ​മി​ലും​ ​പ്ര​ദേ​ശ​വാ​സി​യും​ ​വ​നം​ ​വ​കു​പ്പ് ​ജീ​വ​ന​ക്കാര​നും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​കെ.9​ ​സ്‌​ക്വാ​ഡി​ൽ​ ​പെ​ട്ട​ ​മൂ​ന്ന് ​നാ​യ​ക​ളും​ ​ക​ര​സേ​ന​യു​ടെ​ ​കെ​ 9​ ​സ്‌​ക്വാ​ഡി​ൽ​ ​പെ​ട്ട​ ​മൂ​ന്നു​ ​നാ​യ​ക​ളും​ ​ദൗ​ത്യ​ത്തി​ലു​ണ്ട്.​ ​സൈ​ന്യ​ത്തി​ന്റെ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​നാ​യ​ക​ളും​ ​തെ​ര​ച്ച​ലി​ന് ​ഒ​പ്പം​ ​കൂ​ടി.​ ​ഇ​ന്ത്യ​ൻ​ ​സേ​ന​യു​ടെ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യേ​ഴ്സ് ​ബ്രാ​ഞ്ച്,​ ​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി,​ ​ഡി​ഫ​ൻ​സ് ​സെ​ക്യൂ​രി​റ്റി​ ​കോ​ർ​പ്സ്,​ ​നേ​വി,​ ​കോ​സ്റ്റ് ​ഗാ​ർ​ഡ്,​ ​മി​ലി​റ്റ​റി​ ​എ​ൻ​ജി​നീ​യ​റി​ങ് ​ഗ്രൂ​പ്പ് ​എ​ന്നി​വ​യി​ൽ​ ​നി​ന്നു​ള്ള​വ​രാ​ണ്സം​ഘ​ത്തി​ലു​ള്ള​ത്.

Advertisement
Advertisement