ദുരിതാശ്വാസ നിധിയിലേക്ക് വണ്ടർല ഹോളിഡേയ്‌സ് സഹായം

Sunday 04 August 2024 12:21 AM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടർല ഹോളിഡേയ്‌സ് 10 ലക്ഷം രൂപ സംഭാവന നൽകി. ഉരുൾപൊട്ടലിൽ വ്യാപകമായ നാശനഷ്ടങ്ങളും ജീവനാശവും അനുഭവിക്കുന്ന വയനാടിന്റെ ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങൾക്ക് ഈ സംഭാവന വിനിയോഗിക്കും. വണ്ടർല കൊച്ചി പാർക്ക് മേധാവി രവികുമാർ എം. എ, വണ്ടർല കൊച്ചി പി.ആർ.ഒ അനിൽ പി. ജോയ് എന്നിവർ പത്തു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിന്റെ സാന്നിദ്ധ്യത്തിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവിന് കൈമാറി.