നാലുവർഷ ബിരുദത്തിൽ വിദേശ വാഴ്സിറ്റി കോഴ്സുകളും പഠിക്കാം

Sunday 04 August 2024 12:00 AM IST

തിരുവനന്തപുരം: നാലുവർഷ ബിരുദവിദ്യാർത്ഥികൾക്ക് വിദേശത്തെ പ്രശസ്തമായ സർവകലാശാലകളുടെ കോഴ്സുകൾ ഓൺലൈനായി പഠിക്കാൻ അവസരമൊരുങ്ങുന്നു. രണ്ടുമുതൽ ആറുമാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണുള്ളത്. ഓരോ സെമസ്റ്ററുകളിലും 7ക്രെഡിറ്റുകൾ ഇങ്ങനെ നേടാം. സെമസ്റ്ററുകളിൽ വിജയിക്കാനും ബിരുദംനേടാനും ഈ ക്രെഡിറ്റുകൾ ഉപയോഗിക്കാം. സമർത്ഥർക്ക് രണ്ടരവർഷം കൊണ്ട് ഫാസ്റ്റ്‌ട്രാക്കായി ബിരുദവും, മൂന്നരവർഷം കൊണ്ട് ഓണേഴ്സ് ബിരുദവും നേടാനും ഇതുപയോഗിക്കാം. വിദേശസർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് സ്വീകരിക്കാനുമാവും. പ്രതിവർഷം അരലക്ഷത്തോളം മലയാളികൾ വിദേശപഠനത്തിന് പോവുന്ന സാഹചര്യത്തിലാണ് വിദേശവാഴ്സിറ്റി കോഴ്സുകൾ ബിരുദപഠനത്തിന്റെ ഭാഗമാവുന്നത്.

സെമസ്റ്ററുകളിൽ നിർബന്ധമായി പഠിക്കേണ്ട 21ക്രെഡിറ്റുകൾക്ക് പുറമെയുള്ള 7ക്രെഡിറ്രുകളാണ് ഓൺലൈൻ കോഴ്സുകളിലൂടെ നേടാനാവുക. എല്ലാ മേജർ, മൈനർ വിഷയങ്ങളിലും ഓൺലൈൻ കോഴ്സുകൾ പഠിക്കാം. കോഴ്സിന്റെ ഉള്ളടക്കവും ദൈർഘ്യവും പരിഗണിച്ച് രണ്ടുമുതൽ നാലുവരെ ക്രെഡിറ്റുകളാണ് ഓൺലൈൻ കോഴ്സുകൾക്കുള്ളത്. ഓരോ സെമസ്റ്ററിലും രണ്ട് കോഴ്സുകളെങ്കിലും ഓൺലൈനായി പഠിക്കാനാവും. ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, യു.ജി.സി, എൻ.പി.ടി.ഇ.എൽ, എം.എച്ച്.ആർ.ഡി, രാജ്യത്തുടനീളമുള്ള വാഴ്സിറ്റികൾ എന്നിവയുടെ ഓൺലൈൻ കോഴ്സുകളും പഠിക്കാനാവും.

അംഗീകൃത ഓൺലൈൻ കോഴ്സുകളുടെ പട്ടിക വാഴ്സിറ്റികൾ ഒരുമാസത്തിനകം വിജ്ഞാപനം ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചു. ബോർഡ് ഒഫ് സ്റ്റഡീസുകളാണ് കോഴ്സുകളും ക്രെഡിറ്റുകളും അംഗീകരിക്കേണ്ടത്. ഓൺലൈൻ പഠനത്തിലൂടെ നേടുന്ന ക്രെഡിറ്റുകൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിലുൾപ്പെടുത്തും. കോളേജ് മാറ്റം നേടിയാലും ഇവ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും. കേരള വാഴ്സിറ്റി മാത്രം 300ലേറെ ഓൺലൈൻകോഴ്സുകൾക്ക് അംഗീകാരം നൽകും.

പഠിക്കാനാവുക അത്യാധുനിക കോഴ്സുകൾ

സയൻസിലടക്കം ലോകത്തെമ്പാടുമുള്ള അത്യാധുനിക കോഴ്സുകൾ പഠിക്കാനാവും.

ഓൺലൈൻ പഠനത്തിലെ ക്രെഡിറ്റുകൾ അന്താരാഷ്ട്ര ക്രെഡിറ്റ് ഫ്രെയിം‌വർക്കിലായതിനാൽ വിദേശത്തെ ഉപരിപഠനത്തിനുമുപയോഗിക്കാം.

നൈപുണ്യവികസനത്തിന് എൻജിനിയറിംഗ്, മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകൾ ഓൺലൈനായി പഠിക്കാനാവും.

1000

കോഴ്സുകളാവും ഓൺലൈൻ പഠനത്തിന് ലഭ്യമാവുക

''അഭിരുചിക്കനുസരിച്ച് ലോകമെങ്ങുമുള്ള ആധുനിക വിഷയങ്ങൾ പഠിച്ച് അറിവുനേടാൻ വിദ്യാർത്ഥികൾക്കാവും. ഏറ്റവും ഗുണകരമാണിത്''

-ഡോ.കെ.എസ്.അനിൽകുമാർ

രജിസ്ട്രാർ, കേരളസർവകലാശാല

എ​ൻ.​എ​സ്.​ഡി.​സി​യു​ടെ
വ​നി​താ​ ​സം​രം​ഭ​ക​ത്വ​ ​പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ബ്രി​ട്ടാ​നി​യ​യു​മാ​യി​ ​ചേ​ർ​ന്ന് ​വ​നി​താ​സം​രം​ഭ​ക​ർ​ക്കാ​യി​ ​നാ​ഷ​ണ​ൽ​ ​സ്കി​ൽ​ ​ഡ​വ​ല​പ്മെ​ന്റ് ​കോ​ർ​പ​റേ​ഷ​ന്റെ​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​പ​രി​പാ​ടി​ക്ക് ​തു​ട​ക്ക​മാ​യി.​ ​സ്കി​ൽ​ ​ഇ​ന്ത്യ​ ​ഡി​ജി​റ്റ​ൽ​ ​ഹ​ബ്ബി​ൽ​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ലു​ള്ള​ ​കോ​ഴ്സാ​ണി​ത്.​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​എ​ൻ.​എ​സ്.​ഡി.​സി,​ബ്രി​ട്ടാ​നി​യ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​ആ​ൻ​ഡ് ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ​ഫോ​ർ​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ് ​ആ​ൻ​ഡ് ​സ്‌​മോ​ൾ​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ​ ​കോ​ ​ബ്രാ​ൻ​ഡ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കും.​ ​കോ​ഴ്സി​ൽ​ ​ഏ​റ്റ​വും​ ​മു​ന്നി​ലെ​ത്തു​ന്ന​ ​പ​ത്തു​പേ​ർ​ക്ക് ​പ​ത്തു​ല​ക്ഷം​ ​വീ​തം​ ​ഗ്രാ​ൻ​ഡും​ ​ല​ഭി​ക്കും.​ ​കൂ​ടാ​തെ​ 50​ ​പേ​ർ​ക്ക് ​ജൂ​റി​യു​ടെ​ ​മു​ന്നി​ൽ​ ​ത​ങ്ങ​ളു​ടെ​ ​ബി​സി​ന​സ് ​ആ​ശ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കാ​നും​ ​അ​വ​സ​രം.​ ​രാ​ജ്യ​ത്ത് 25​ല​ക്ഷ​ത്തോ​ളം​ ​വ​നി​ത​ക​ളെ​യാ​ണ് ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കു​ക​യെ​ന്ന് ​നൈ​പു​ണ്യ​ ​വി​ക​സ​ന,​സം​രം​ഭ​ക​ത്വ​ ​മ​ന്ത്രാ​ല​യം​ ​സെ​ക്ര​ട്ട​റി​ ​അ​തു​ൽ​ ​കു​മാ​ർ​ ​തി​വാ​രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement