അങ്കണവാടിയിൽ പോഷകാഹാര വിതരണം
Sunday 04 August 2024 12:53 AM IST
ശാസ്താംകോട്ട: ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കുമുള്ള ഗോതമ്പ് അധിഷ്ഠിത പോഷകാഹാര വിതരണോദ്ഘാടനം മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റ് അങ്കണവാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ചിറക്കുമേൽ ഷാജി അദ്ധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജിനാ നൗഫൽ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, അങ്കണവാടി വർക്കർ ശാന്തകുമാരി അമ്മ എന്നിവർ സംസാരിച്ചു.