നീ​റ്റ് ​പി.​ജി: കേ​ര​ള​ത്തി​ല​ട​ക്കം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾ

Monday 05 August 2024 12:00 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​ല​ഭി​ച്ച​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം​ ​ഫ​ലം​ ​ക​ണ്ടു.​ ​വി​ശാ​ഖ​പ​ട്ട​ണ​വും​ ​ഹൈ​ദ​രാ​ബാ​ദും​ ​ല​ഭി​ച്ച​ ​മ​ല​യാ​ളി​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ​കേ​ര​ള​ത്തി​ലും​ ​സ​മീ​പ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ ​മാ​റ്റി​ ​നി​ശ്‌​ച​യി​ച്ചു.​ ​നാ​ഷ​ണ​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​എ​ക്സാ​മി​നേ​ഷ​ന്റെ​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ഇ​ ​മെ​യി​ൽ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ല​ഭി​ച്ചു​ ​തു​ട​ങ്ങി.​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ച​തി​ലെ​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​ജെ.​പി.​ന​ദ്ദ​ ​കേ​ര​ള​ത്തി​ലെ​ ​എം.​പി​മാ​ർ​ക്കും​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നും​ ​ഉ​റ​പ്പു​ ​ന​ൽ​കി​യി​രു​ന്നു.

ശി​വ​ഗി​രി​യി​ൽ​ ​ബ​ലി​ത​ർ​പ്പ​ണം​:​ ​ഇ​ന്ന​ലെ​യും​ ​ഒ​ട്ടേ​റെ​പ്പേ​രെ​ത്തി

ശി​വ​ഗി​രി​ ​:​ ​ശി​വ​ഗി​രി​യി​ൽ​ ​ഇ​ന്ന​ലെ​യും​ ​ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി​ ​ഒ​ട്ടേ​റെ​പ്പേ​രെ​ത്തി.​ ​നി​ത്യേ​ന​ ​ശി​വ​ഗി​രി​യി​ൽ​ ​ആ​രാ​ധ​ന​യ്ക്ക് ​തു​ട​ക്കം​ ​കു​റി​ക്കു​ന്ന​ ​പ​ർ​ണ്ണ​ശാ​ല​യു​ടെ​ ​മു​ന്നി​ലാ​യി​രു​ന്നു​ ​ച​ട​ങ്ങു​ക​ൾ.​ ​ഇ​വി​ടെ​ ​എ​ന്നും​ ​ബ​ലി​ത​ർ​പ്പ​ണ​മു​ള്ള​തി​നാ​ൽ​ ​നാ​ടി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​വി​ശ്വാ​സി​ക​ളെ​ത്താ​റു​ണ്ട്.​ ​ഗു​രു​ദേ​വ​വി​ര​ചി​ത​ ​മ​ന്ത്രം​ ​ഉ​രു​വി​ട്ടു​ള്ള​ ​ഹോ​മ​വും​ ​പു​ണ്യ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​പാ​രാ​യ​ണം​ ​ചെ​യ്തു​ള​ള​ ​പ്രാ​ർ​ത്ഥ​ന​യും​ ​വെ​ളു​പ്പി​ന് ​നാ​ല​ര​യ്ക്ക് ​ആ​രം​ഭി​ക്കും.​ ​മ​ഹാ​ഗു​രു​പൂ​ജ​ ​നി​ർ​വ്വ​ഹി​ക്കാ​നെ​ത്തി​ ​ശി​വ​ഗി​രി​യി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​രും​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ ​മ​റ്റു​ ​ഭ​ക്ത​രു​മാ​യി​ ​ദി​വ​സ​വും​ ​ഈ​ ​വി​ശേ​ഷാ​ൽ​ ​ആ​രാ​ധ​ന​യി​ൽ​ ​നി​ര​വ​ധി​പേ​ർ​ ​പ​ങ്കെ​ടു​ക്കാ​റു​ണ്ട്.​ ​ഇ​ന്ന​ലെ​ ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​സ്വാ​മി​ ​ശി​വ​നാ​രാ​യ​ണ​ ​തീ​ർ​ത്ഥ,​ ​രാ​മാ​ന​ന്ദ​ൻ​ ​ശാ​ന്തി,​ ​ഉ​ണ്ണി​ശാ​ന്തി​ ​തു​ട​ങ്ങി​യ​വ​ർ​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.

പണ്ഡിറ്റ് എൻ. കൃഷ്ണൻ ചരമവാർഷികം ഇന്ന്

തിരുവനന്തപുരം: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റും മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനുമായിരുന്ന പണ്ഡിറ്റ് എൻ. കൃഷ്ണന്റെ 71-ാം ചരമവാർഷികാചരണം ഇന്ന് നടക്കും. ചാത്തന്നൂർ ഈറംവിളയിൽ വിവിധ പരിപാടികളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചിട്ടുണ്ട്.

യു​വ​‌​ജ​ന​ ​ക​മ്മി​ഷ​നി​ൽ​ ​കൗ​ൺ​സ​ലേ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രു​ടെ​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ച​ ​കൗ​ൺ​സ​ലിം​ഗ് ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ദു​ര​ന്ത​ത്തി​ൽ​ ​ഉ​റ്റ​വ​രെ​യും​ ​സ​മ്പ​ത്തും​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ണ്ടാ​കു​ന്ന​ ​മാ​ന​സി​കാ​സ്വാ​സ്ഥ്യ​ങ്ങ​ൾ​ക്ക് ​കൗ​ൺ​സ​ലിം​ഗ്,​ ​തെ​റാ​പ്പി,​ ​മെ​ഡി​റ്റേ​ഷ​ൻ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​ശാ​ക്തീ​ക​ര​ണം​ ​ന​ൽ​കു​ക​യാ​ണ് ​പ​ദ്ധ​തി.​ ​യോ​ഗ്യ​ത​യും​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​k​s​y​c.​k​e​r​a​l​a.​g​o​v.​i​n​ ​ലു​ള്ള​ ​h​t​t​p​:​/​/​f​o​r​m​s.​g​l​e​/​S​A​w3​r​D​n​w​d​B​P​W1​r​m​e9​ ​ഗൂ​ഗി​ൾ​ഫോം​ ​ലി​ങ്കി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.

ച​ങ്ങ​മ്പു​ഴ​ ​സ്മാ​രക
പ്ര​ബ​ന്ധ​മ​ത്സ​രം

കൊ​ച്ചി​:​ ​ച​ങ്ങ​മ്പു​ഴ​യു​ടെ​ ​ജ​ന്മ​ദി​​​ന​ത്തോ​ട​നു​ബ​ന്ധി​​​ച്ച് ​ഇ​ട​പ്പ​ള്ളി​​​ ​ച​ങ്ങ​മ്പു​ഴ​ ​സ്മാ​ര​ക​ ​ഗ്ര​ന്ഥ​ശാ​ല​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഗ​വേ​ഷ​ണ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മാ​യി​ ​'​പി.​ ​ഭാ​സ്‌​ക​ര​ന്റെ​ ​സ​ർ​ഗ​ ​പ്ര​പ​ഞ്ചം​"​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ബ​ന്ധ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​മി​ക​ച്ച​ ​പ്ര​ബ​ന്ധ​ത്തി​ന് 10,001​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ന​ൽ​കും.​ ​സെ​പ്തം​ബ​ർ​ 25​ന് ​മു​മ്പാ​യി​ ​c​h​a​n​g​a​m​p​u​z​h​a.​e​p​y​@​g​m​a​i​l.​c​o​m​ ​വി​ലാ​സ​ത്തി​ൽ​ ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​സാ​ക്ഷ്യ​പ​ത്രം​ ​സ​ഹി​തം​ ​അ​യ​യ്ക്ക​ണം.​ ​ഫോ​ൺ​:​ 8078156791

Advertisement
Advertisement