എസ്.എൻ.ഡി.പി യോഗവുമായി ഏറ്റുമുട്ടൽ ഒഴിവാക്കണം - സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി

Monday 05 August 2024 12:00 AM IST

ആലപ്പുഴ : പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിന് ക്ഷീണമുണ്ടാക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി അറിയുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച.

അടിച്ചമർത്തപ്പെട്ട പിന്നാക്ക,​ ദളിത് സമൂഹത്തെ സംരക്ഷിക്കുകയെന്ന യോഗം നിലപടിന് അനുസൃതമായ പ്രവർത്തനത്തിൽ സി.പി.എം മുന്നിൽ നിൽക്കും. ബി.ഡി.ജെ.എസിന്റെ മറവിൽ ശാഖകളിലേയ്ക്കുള്ള ആർ.എസ്.എസിന്റെ കടന്നുകയറ്റത്തെയും വർഗീയതയെയും ചെറുത്തു തോല്പിക്കും. അത്തരത്തിലുള്ള ശാഖകളെയും എസ്.എൻ.ഡി.പി ക്ഷേത്ര ഭരണസമിതികളെയും ആർ.എസ്.എസിൽ നിന്ന് മോചിപ്പിക്കും. ശാഖാ തലത്തിലും യൂണിയൻ തലത്തിലും കൂടുതൽ സജീവമായ

ഇടപെടലും പ്രവർത്തനവും നടത്താനും,ചതയ ദിനം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ സജീവമാകാനും പ്രവർത്തകർക്ക് നിർദ്ദേശം നൽകും.

വെള്ളാപ്പള്ളിയുടെ

നേതൃത്വത്തിൽ ആശങ്കയില്ല

വെള്ളാപ്പള്ളി നടേശൻ യോഗത്തെ നയിക്കുന്നതിൽ ആശങ്കയില്ല. നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ യോഗത്തിന്റെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യോഗ നേതൃത്വത്തിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തു വന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടിംഗ് രീതിയിൽ ആശങ്ക വേണ്ടെന്നായിരുന്നു ജില്ലാക്കമ്മിറ്റിയിലെ ചർച്ച. പാർട്ടിയുടെ ആരും ശാഖായോഗങ്ങളിൽ കടന്നുകയറാനും ശ്രമിക്കേണ്ട. ശാഖായോഗങ്ങളിലടക്കം ആർ.എസ്.എസ് കടന്നുകയറ്റത്തെ ജാഗ്രതയോടെ കാണണം. ആർ.എസ്.എസ് കടന്നുകയറ്റത്തിന് അവസരമില്ലാത്ത തരത്തിലാണ് യോഗ നേതൃത്വത്തിന്റെ നിലപാടെങ്കിലും ആർ.എസ്.എസ് നീക്കം കരുതിയിരിക്കണം. അതിനായി ശാഖായോഗങ്ങളുമായി നല്ല ബന്ധവും സഹകരണവുമുണ്ടാകണം.

ഭൂരിപക്ഷ വർഗീയ നീക്കങ്ങളിൽ, ന്യൂനപക്ഷങ്ങൾക്കു സംരക്ഷണമെന്നതു പാർട്ടിയുടെ ഉത്തരവാദിത്വമാണ്. അതിൽ വെള്ളം ചേർക്കാതെ പ്രവർത്തിക്കണം. എന്നാൽ, ന്യൂനപക്ഷ വർഗീയതയ്ക്കു കൊടിപിടിക്കുന്ന പ്രസ്ഥാനങ്ങളെ അകറ്റി നിറുത്തണമെന്നും,

ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും നിർദ്ദേശം നൽകി. കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക് ,സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.

ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി
കാ​ല​ത്തി​നൊ​ത്ത് ​മാ​റ​ണം​:​ ​വി.​ഡി.​ ​സ​തീ​ശൻ

□​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളു​ടെ​ ​ഭാ​വം​ ​മാ​റി​യെ​ന്ന് ​മ​ന്ത്രി​ ​ബാ​ല​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ത്തി​ലെ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​കാ​ല​ത്തി​നൊ​ത്ത് ​മാ​റ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.
ലോ​ക​ ​മ​ല​യാ​ളി​ ​കൗ​ൺ​സി​ലി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വി​ക​സി​ത​ ​രാ​ജ്യ​മാ​യ​ ​അ​മേ​രി​ക്ക​യി​ൽ​ ​വീ​ശി​യ​ടി​ച്ച​ ​ക​ത്രീ​ന​ ​കൊ​ടു​ങ്കാ​റ്റ് ​അ​വി​ട​യാ​കെ​ ​നാ​ശം​ ​വി​ത​ച്ചെ​ന്നും,​എ​ല്ലാ​ ​ആ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും​ ​അ​വ​ർ​ക്ക​ത് ​ത​ട​യാ​നാ​യി​ല്ലെ​ന്നും​ ​ധ​ന​ ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളു​ടെ​ ​ഭാ​വം​ ​മാ​റി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഹോ​ട്ട​ൽ​ ​ഹ​യാ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​കൗ​ൺ​സി​ൽ​ ​ഗ്ളോ​ബ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​ഗോ​പാ​ല​ ​പി​ള്ള​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മു​ൻ​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​വി.​എ​സ്.​ ​ശി​വ​കു​മാ​ർ,​ ​വ​ർ​ക്ക​ല​ ​ക​ഹാ​ർ,​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​സു​രേ​ഷ്,​ ​എ​സ്.​ബി.​ഐ​ ​മു​ൻ​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ആ​ദി​കേ​ശ​വ​ൻ,​​​ ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​ജോ​ൺ​ ​മ​ത്താ​യി,​​​ ​ഡോ.​കെ.​ജി.​ ​വി​ജ​യ​ല​ക്ഷ്മി,​​​ ​രാ​ജേ​ഷ് ​എം.​പി​ള്ള​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement