അർജുന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

Monday 05 August 2024 12:00 AM IST

കോഴിക്കോട്: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ഉച്ചയ്ക്ക് 12:30നാണ് കോഴിക്കോട് കണ്ണാടിക്കലിലെ മൂലാടിക്കുഴിയിലെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തണമെന്നും തെരച്ചിൽ ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകി. അർജുനെ കണ്ടെത്തുന്നതിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരങ്ങളായ അഞ്ജു, അഭിജിത്ത്, അഭിരാമി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. തെരച്ചിലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും ഉറപ്പുനൽകി. സംസ്ഥാന സർക്കാരിന്റെ എല്ലാ സഹകരണവും കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ കുടുംബം ഒപ്പം നിന്നതിലുള്ള നന്ദി മുഖ്യമന്ത്രിയെ അറിയിച്ചു. അർജുന്റെ മകൻ അയാനെ വാത്സല്യപൂർവം ലാളിച്ച മുഖ്യമന്ത്രി പതിനഞ്ച് മിനിട്ടോളം വീട്ടിൽ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.

സന്ദർശനം ആശ്വാസമേകി: കുടുംബം

മുഖ്യമന്ത്രിയുടെ സന്ദർശനം തങ്ങൾക്ക് ആശ്വാസമേകിയെന്ന് അർജുന്റെ കുടുംബം. ഞങ്ങളെപ്പോലെ ഒരുപാടുപേർ ഇപ്പോൾ കേരളത്തിൽ ദുഃഖം അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ കാണുന്നപോലെ മുഖ്യമന്ത്രി ഞങ്ങളുടെ അടുത്തുവന്ന് ആശ്വസിപ്പിച്ചു- സഹോദരി അഞ്ജു പറഞ്ഞു. ഷിരൂരിൽ തെരച്ചിൽ നടക്കുന്നില്ലെന്നും തെരച്ചിലിനായി എത്തിയ ഈശ്വർ മാൽപ്പയെ പൊലീസ് തിരിച്ചയച്ചുവെന്നും കുടുംബം ആരോപിച്ചു.

8​ ​മു​ത​ൽ​ 12​ ​വ​രെ​ ​സെ​ക്ക​ൻ​ഡ​റി​യാ​ക്ക​ണം​:​ ​ഖാ​ദ​ർ​ ​ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ട്ടു​ ​മു​ത​ൽ​ 12​ ​വ​രെ​ ​ക്ലാ​സു​ക​ൾ​ ​സെ​ക്ക​ൻ​ഡ​റി​യാ​യി​ ​പ​രി​ഗ​ണി​ച്ചാ​ൽ​ ​മ​തി​യെ​ന്ന് ​ഖാ​ദ​ർ​ ​ക​മ്മി​റ്റി.​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ത​സ്തി​ക,​സേ​വ​ന​വേ​ത​ന​ ​വ്യ​വ​സ്ഥ​ക​ളെ​ ​ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലും​ ​എ​ട്ടാം​ ​ക്ലാ​സി​നെ​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​നി​ന്നും​ ​വേ​ർ​പെ​ടു​ത്തു​മ്പോ​ഴു​ള്ള​ ​പ്രാ​യോ​ഗി​ക​പ്ര​ശ്ന​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണി​ത്.​ ​ഒ​മ്പ​തു​ ​മു​ത​ൽ​ 12​ ​വ​രെ​ ​ഒ​രു​ ​യൂ​ണി​റ്റാ​യി​ ​ക​ണ​ക്കാ​ക്കി​ ​സെ​ക്ക​ൻ​ഡ​റി​യാ​ക്ക​ണ​മെ​ന്നാ​ണ് ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ലെ​ ​ശു​പാ​ർ​ശ.​ ​നി​ർ​ദ്ദേ​ശം​ ​പ​രി​ഗ​ണി​ച്ചാ​ൽ​ ​ഹൈ​സ്‌​കൂ​ളും​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യും​ ​ല​യി​പ്പി​ച്ച് ​സെ​ക്ക​ൻ​ഡ​റി​യാ​ക്കു​മ്പോ​ൾ​ ​കേ​ര​ളം​ ​ദേ​ശീ​യ​ഘ​ട​ന​ ​ന​ട​പ്പാ​ക്കാ​നി​ട​യി​ല്ല.​ ​കേ​ന്ദ്ര​പ​ദ്ധ​തി​ക​ളും​ ​മ​റ്റും​ ​ന​ട​പ്പാ​ക്കു​മ്പോ​ൾ​ ​ഒ​മ്പ​തു​ ​മു​ത​ൽ​ 12​ ​വ​രെ​ ​ഒ​രു​ ​യൂ​ണി​റ്റാ​യി​ ​പ​രി​ഗ​ണി​ക്കും.​ ​അ​ദ്ധ്യാ​പ​ക​നി​യ​മ​ന​ത്തി​ൽ​ ​വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. സെ​ക്ക​ൻ​ഡ​റി​യി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ ​യോ​ഗ്യ​ത​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മാ​യി​രി​ക്ക​ണ​മെ​ന്ന് ​ക​മ്മി​റ്റി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​പു​തി​യ​ ​നി​യ​മ​ന​ങ്ങ​ൾ​ക്കാ​വും​ ​ഈ​ ​വ്യ​വ​സ്ഥ​ ​നി​ർ​ബ​ന്ധ​മാ​ക്കു​ക.​ ​ഇ​പ്പോ​ഴു​ള്ള​ ​അ​ദ്ധ്യാ​പ​ക​രെ​ ​യോ​ഗ്യ​ത​യ​നു​സ​രി​ച്ച് ​പു​ന​ർ​വി​ന്യ​സി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ ​സ​ർ​ക്കാ​ർ​ ​തേ​ടും.​ ​പ്രീ​പ്രൈ​മ​റി​യി​ലും​ ​പ്രൈ​മ​റി​യി​ലു​മൊ​ക്കെ​ ​അ​ദ്ധ്യാ​പ​ക​ ​യോ​ഗ്യ​ത​ ​ഡി​പ്ലോ​മ​ ​മ​തി​യെ​ന്ന​ ​വ്യ​വ​സ്ഥ​ ​ഒ​ഴി​വാ​ക്കാ​നും​ ​മി​നി​മം​ ​യോ​ഗ്യ​ത​ ​ബി​രു​ദ​മാ​ക്കി​ ​നി​ശ്ച​യി​ക്കാ​നും​ ​ക​മ്മി​റ്റി​ ​നി​ർ​ദ്ദേ​ശി​ച്ചു.

ആ​​​ദ്യം​​​ ​​​മാ​​​റേ​​​ണ്ട​​​ത് അ​​​ദ്ധ്യാ​​​പ​​​ക​​​ർ​​​ ​:​ഖാ​​​ദർ സ്വ​​​ന്തം​​​ ​​​ലേ​​​ഖിക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ർ​​​ ​​​മാ​​​റാ​​​ത്ത​​​താ​​​ണ് ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്റെ​​​ ​​​ഗു​​​ണ​​​നി​​​ല​​​വാ​​​രം​​​ ​​​ഉ​​​യ​​​രാ​​​ൻ​​​ ​​​ത​​​ട​​​സ​​​മെ​​​ന്ന് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​നി​​​യോ​​​ഗി​​​ച്ച​​​ ​​​വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ൻ​​​ ​​​പ്രൊ​​​ഫ.​​​എം.​​​എ.​​​ഖാ​​​ദ​​​ർ.​​​ ​​​സി​​​ല​​​ബ​​​സ് ​​​മാ​​​ത്ര​​​മാ​​​ണ് ​​​മാ​​​റു​​​ന്ന​​​ത്.​​​ ​​​അ​​​ദ്ധ്യാ​​​പ​​​ന​​​രീ​​​തി​​​ ​​​മാ​​​റു​​​ന്നി​​​ല്ല.​​​ ​​​സ​​​ബ്ജ​​​ക്ട് ​​​പ​​​ഠി​​​പ്പി​​​ച്ച് ​​​പോ​​​വു​​​ക​​​യാ​​​ണ്.​​​ ​​​കു​​​ട്ടി​​​ ​​​പ​​​ഠി​​​ച്ചോ​​​യെ​​​ന്ന് ​​​ആ​​​രും​​​ ​​​നോ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​കേ​​​ര​​​ള​​​കൗ​​​മു​​​ദി​​​യോ​​​ട് ​​​പ​​​റ​​​ഞ്ഞു. സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ​​​മാ​​​ത്ര​​​മാ​​​ണ് ​​​നാ​​​മി​​​തു​​​ ​​​വ​​​രെ​​​ ​​​ചി​​​ന്തി​​​ച്ച​​​ത്.​​​ ​​​ആ​​​ദ്യം​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​ത് ​​​അ​​​ദ്ധ്യാ​​​പ​​​ന​​​ത്തി​​​ലെ​​​ ​​​പ്ര​​​ശ്ന​​​മാ​​​ണ്.​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​രാ​​​വാ​​​ൻ​​​ ​​​അ​​​ഭി​​​രു​​​ചി​​​ ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​ക​​​ഴി​​​വും​​​ ​​​വേ​​​ണം.​​​പ​​​ല​​​ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും​​​ ​​​ഉ​​​യ​​​ർ​​​ന്ന​​​ ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​യാ​​​ൾ​​​ക്കേ​​​ ​​​പ്രീ​​​ ​​​പ്രൈ​​​മ​​​റി​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​രാ​​​കാ​​​നാ​​​കൂ​​​ .​​​ ​​​ഇ​​​വി​​​ട​​​ത്തെ​​​ ​​​ധാ​​​ര​​​ണ​​​ ​​​ചെ​​​റി​​​യ​​​ ​​​ക്ലാ​​​സു​​​ക​​​ൾ​​​ക്ക് ​​​ചെ​​​റി​​​യ​​​ ​​​യോ​​​ഗ്യ​​​ത​​​ ​​​മ​​​തി​​​യെ​​​ന്നാ​​​ണ്.​​​വി​​​ദ്യാ​​​ഭ്യാ​​​സം​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ ​​​വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്.​​​ ​​​ഓ​​​രോ​​​ ​​​കു​​​ട്ടി​​​യു​​​ടെ​​​യും​​​ ​​​പ​​​ഠ​​​ന​​​വും​​​ ​​​വി​​​കാ​​​സ​​​വും​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ർ​​​ ​​​ല​​​ക്ഷ്യ​​​മാ​​​ക്ക​​​ണം.​​​ ​​​എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി​​​ക്കു​​​ ​​​മി​​​നി​​​മം​​​ ​​​മാ​​​ർ​​​ക്ക് ​​​നി​​​ശ്ച​​​യി​​​ച്ചാ​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്റെ​​​ ​​​ഗു​​​ണ​​​നി​​​ല​​​വാ​​​രം​​​ ​​​മെ​​​ച്ച​​​പ്പെ​​​ടി​​​ല്ല.​​​ഓ​​​രോ​​​ ​​​കു​​​ട്ടി​​​യും​​​ ​​​ന​​​ന്നാ​​​യി​​​ ​​​പ​​​ഠി​​​ച്ചാ​​​ൽ​​​ ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം​​​ ​​​പ്ര​​​ശ്ന​​​മാ​​​വി​​​ല്ല.​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​രം​​​ഗ​​​ത്തെ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും​​​ ​​​കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ​​​മാ​​​റ്റം​​​ ​​​അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ​​​ഖാ​​​ദ​​​ർ​​​ ​​​പ​​​റ​​​ഞ്ഞു.