വീണ്ടും വേഗംകൂട്ടി റീബിൽഡ് കേരള

Monday 05 August 2024 12:00 AM IST

തിരുവനന്തപുരം:പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ആവിഷ്കരിച്ച റീബിൽഡ് കേരള പദ്ധതികൾ വീണ്ടും ഊർജ്ജിതമായി. ആദ്യവർഷങ്ങളിൽ മെല്ലെപ്പോക്കായിരുന്നു.

2018ലെ പ്രളയത്തിൽ 30,​000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇതേതുടർന്നാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് രൂപം നൽകിയത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനായിരുന്നു തുടക്കത്തിൽ മേൽനോട്ടം.

ബഡ്ജറ്റ് വിഹിതത്തിന് പുറമേ, ലോകബാങ്ക്,​ എ.ഐ. ഐ.ബി,​ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ ഏജൻസികളുടെയും ജർമ്മൻബാങ്ക്,​ ജിക്ക എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഫണ്ട് സമാഹരണം.ഹഡ്കോ, നബാർഡ് തുടങ്ങിയ ഏജൻസികളും സഹകരിക്കും.

ദുരന്തങ്ങളെ പ്രതിരോധിക്കാൻ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉപജീവന സംവിധാനങ്ങളും ഉറപ്പാക്കിയാണ് പദ്ധതികൾക്ക് രൂപം നൽകിയത്.

ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണവും ശുദ്ധജല വിതരണ പദ്ധതികളും നടപ്പാക്കിയെങ്കിലും ദീർഘകാല പദ്ധതികൾ ഇഴയുകയായിരുന്നു. കൊവിഡ് വ്യാപനവും പ്രതികൂലമായി ബാധിച്ചു. ചില കരാറുകാർ വരുത്തിയ വീഴ്ചയും തിരിച്ചടിയായി.

# പദ്ധതികൾ 112

22 :

പൂർത്തിയായവ

88:

പുരോഗമിക്കുന്നവ

8724.4 കോടി:

ഭരണാനുമതി

കിട്ടിയ തുക

6,​071 കോടി:

ടെൻഡർ ചെയ്തിരിക്കുന്ന

പദ്ധതികൾക്കുള്ള തുക

റോഡുകളും പാലങ്ങളും

1. റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിന് പൊതുമരാമത്ത്,​ കെ.എസ്.ടി.പി ഏജൻസികൾ മുഖേന 5440,​90 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. 4,​676.38 കോടിയുടെ പദ്ധതികൾ ടെണ്ടറായി.

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ 914.02 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി. 323.49 കോടിയുടെ പ്രവൃത്തികൾക്ക് ടെണ്ടറായി.

3. ശുദ്ധജല വിതരണത്തിന് ജലവിഭവ വകുപ്പ് വഴി 614.34 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതിൽ 104.92 കോടിയുടെ പ്രവൃത്തികൾക്ക് ടെൻഡറായി.

ലോകബാങ്ക് സഹായം

1779.58 കോടി:

2019-20

125.66 കോടി:

2022-23

ലൈ​ഫി​ൽ​ 22500​ ​വീ​ടു​ക​ൾ​ക്ക് 350​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​പാ​ർ​പ്പി​ട​ ​പ​ദ്ധ​തി​യാ​യ​ ​ലൈ​ഫി​ലൂ​ടെ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​വീ​ടു​ക​ൾ​ക്കാ​യി​ 350​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു. 22500​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഇ​തി​ന്റെ​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​തു​ക​ ​ല​ഭി​ക്കു​ന്ന​തോ​ടെ​ ​വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലു​ള്ള​ ​ഈ​ ​വീ​ടു​ക​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് ​ക​ട​ക്കും. നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ​ ​തു​ക​യു​ടെ​ ​വാ​യ്‌​പാ​ ​വി​ഹി​ത​മാ​ണി​തെ​ന്ന് ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​അ​റി​യി​ച്ചു.​നി​ല​വി​ൽ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​മു​ഴു​വ​ൻ​ ​തു​ക​യും​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കും.​ ​ഇ​ന്നു​ ​മു​ത​ൽ​ ​തു​ക​ ​വി​ത​ര​ണം​ ​ചെ​യ്യും.​ 2022​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ലൈ​ഫ് ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി​ 1448.34​ ​കോ​ടി​യു​ടെ​ ​വാ​യ്പ​യെ​ടു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ൽ​ ​ആ​ദ്യ​ഘ​ട്ടം​ ​സ​ർ​ക്കാ​ർ​ ​ഗ്യാ​ര​ന്റി​ ​പ്ര​കാ​രം​ ​ല​ഭി​ച്ച​ ​ആ​യി​രം​ ​കോ​ടി​ 69,217​ ​പേ​ർ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ബാ​ക്കി​യു​ള്ള​ 448.34​ ​കോ​ടി​യു​ടെ​ ​ഗ്യാ​ര​ന്റി​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 350​കോ​ടി​ ​കൂ​ടി​ ​അ​നു​വ​ദി​ച്ച​ത്.​ ​ഇ​തി​ന് ​പു​റ​മെ​ ​ന​ഗ​ര​സ​ഭ​ക​ൾ​ക്ക് ​ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ​ 217​ ​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​ഉ​ട​ൻ​ ​അ​നു​വ​ദി​ക്കും. സ​ർ​ക്കാ​രി​ന്റെ​ ​ഗ്യാ​ര​ന്റി​യി​ൽ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​ഹ​ഡ്‌​കോ​ ​വാ​യ്പ​യു​ടെ​ ​പ​ലി​ശ​ ​പൂ​ർ​ണ​മാ​യി​ ​സ​ർ​ക്കാ​രാ​ണ് ​വ​ഹി​ക്കു​ന്ന​ത്.​ ​ലൈ​ഫി​ലൂ​ടെ​ 2026​ൽ​ ​അ​ഞ്ചു​ ​ല​ക്ഷം​ ​വീ​ടു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​എ​ന്നാ​ൽ​ ​അ​തി​ലേ​റെ​ ​വീ​ടു​ക​ൾ​ ​പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഇ​തി​ന​കം​ 5,13,072​ ​വീ​ടു​ക​ളാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​ഇ​തി​ൽ​ 4,06,768​ ​വീ​ടു​ക​ൾ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി.​ 1,06,304​ ​വീ​ടു​ക​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​ണ്.