സ്‌കോഡ കാറുകൾക്ക് ഇ 20 അംഗീകാരം
Monday 05 August 2024 12:33 AM IST
കൊച്ചി: സ്‌കോഡ ഇന്ത്യയുടെ 1.0 ടി.എസ്. ഐ എൻഞ്ചിനിൽ എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കാമെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എ.ആർ.എ.ഐ) സാക്ഷ്യപ്പെടുത്തി.
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്നതാണ് ഇ 20 ഇന്ധനം. ഇതുപയോഗിച്ചാൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം സാമ്പത്തികമായും മെച്ചമാണ്.
സ്‌കോഡയുടെ 1.5 ടി .എസ്.ഐ എൻഞ്ചിനും ഇ 20 അംഗീകാരം നേടിയെടുക്കുന്നതിനുള്ള പരീക്ഷണത്തിലാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്‌ടർ പീറ്റർ ജെനേബ പറഞ്ഞു. ഈ വർഷാവസാനത്തോടെ ഇത് സാദ്ധ്യമാകും.