യൂറോഗ്രിപ്പ് ടയേഴ്‌സ് ലാറ്റിൻ ടയർ, ഓട്ടോ പ്രദർശനത്തിൽ
കൊച്ചി: ആഗോള ബ്രാൻഡുകളിലൊന്നായ യൂറോഗ്രിപ്പ് ടയേഴ്‌സ് ഏറ്റവും പുതിയ ഉത്പന്ന നിര പനാമയിൽ നടന്ന ലാറ്റിൻ ടയർ ആൻഡ് ഓട്ടോ പാർട്‌സ് എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു.
നിർമ്മാണ മേഖലയ്ക്കുള്ള യന്ത്രങ്ങൾ, ട്രാക്ടറുകൾ, ടില്ലറുകൾ, ബല്ലറുകൾ, കാർഷിക യന്ത്രങ്ങൾ, സാഹസിക യാത്രകൾക്കുള്ള ടു വീലർ ടയറുകൾ, സൂപ്പർ ബൈക്കുകൾക്കുള്ള സ്റ്റീൽ ബെൽറ്റഡ് റേഡിയലുകൾ, ട്യൂബ്‌ലെസ്സ് ടു വീലർ ടയറുകൾ, ത്രീ വീലർ തുടങ്ങിയ ജനപ്രിയമായ ടയറുകളാണ് പ്രദർശിപ്പിച്ചത്.
രണ്ട് പുതിയ ഓഫ്‌ഹൈവേ ടയർ പാറ്റേണുകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. പുതിയ പാറ്റേണുകളിൽ ഒന്ന് ബി.എൽ 54 എൽ 4 ടയറാണ്, ഹെവി ഡ്യൂട്ടി നിർമ്മാണ ആപ്ലിക്കേഷനുകൾക്കുള്ളതാണ്. ബി.എൽ 54ന് ബാക്ക്‌ഹോ ലോഡറുകൾ, വ്യാവസായിക ട്രാക്ടറുകൾ, കോംപാക്ട് വീൽ ലോഡറുകൾ, ഉയർന്ന ഘർഷണമുള്ള പ്രതലങ്ങൾക്കുള്ള ടെലിസ്‌കോപ്പിക് ഹാൻഡ്‌ലറുകൾ എന്നിവയ്ക്ക് അനുയോജ്യമാണ്.
ടയർ നിർമ്മാതാക്കൾ, ടയർ സർവീസ്, റീട്രെഡിംഗ്, റിപ്പയർ കമ്പനികൾ, ഓട്ടോ പാർട്‌സ് നിർമ്മാതാക്കൾ, ഓട്ടോ സർവീസ്, ടൂൾസ്, ഉപകരണങ്ങൾ, ലൂബ്രിക്കന്റ്, ഓയിൽ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികൾ തുടങ്ങി 650ലധികം രാജ്യാന്തര പ്രദർശകർ എക്‌സ്‌പോയിൽ പങ്കെടുത്തു.